INDIANEWS

12 വയസുകാരിയുടെ മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ;വീട്ടുടമയേയും മകനേയും പോലീസ് കസ്റ്റഡിയിലെടുത്തു

ഗുവാഹത്തി: 12 വയസുകാരിയുടെ മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അസമിലെ നാഗോവ് ജില്ലയിലെ വെസ്റ്റ് കർബി സ്വദേശിയായ പെൺകുട്ടിയെയാണ് ജോലി ചെയ്യുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്വേഷണത്തിൽ കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് വീട്ടുടമയേയും മകനേയും പോലീസ് കസ്റ്റഡിയിലെടുത്തു.പ്രാഥമിക അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും അതിനാലാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വീട്ടുജോലിക്ക് നിന്നിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്നാണ് സംശയം.പെൺകുട്ടി സ്വയം തീ കൊളുത്തി മരിച്ചതെന്നാണ് വീട്ടുടമയുടെ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close