KERALATop News

1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1017 പേര്‍ക്കും സമ്പര്‍ക്ക രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നും തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്, 219 പേര്‍. കോഴിക്കോട് ജില്ലയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. കോഴിക്കോട് 174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 136 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 129 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളാണ് ഇന്ന് രോഗികളുടെ എണ്ണത്തില്‍ നൂറ് കടന്നത്. ഇന്നും സമ്പര്‍ക്ക രോഗബാധിതരുടെ എ്ണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 1017 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് മൂന്ന് കോവിഡ് മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51) എന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒഗസ്റ്റ് രണ്ടിന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശി ഷഹര്‍ബാനു (72), ഓഗസ്റ്റ് അഞ്ചിന് മരിച്ച തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവര്‍ക്കും കോവിഡ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 97 ആയി.

Show More

Related Articles

Back to top button
Close