NEWSTop NewsWORLD

13 വർഷം തടവ് നൽകിയ സിറിയൻ ഭീകരനെ ശിക്ഷ തീരാൻ 6 കൊല്ലം ബാക്കിയുള്ളപ്പോൾ ഉപാധികളോടെ വിട്ടയക്കാൻ ബ്രിട്ടീഷ് നീക്കം, ജനങ്ങളുടെ ജീവന് ഭീഷണിയെന്ന് വിദഗ്ധർ; പ്രതിഷേധം ശക്തം

ലണ്ടൻ: 2014ൽ ബ്രിട്ടനിൽ ആക്രമണത്തിന് പദ്ധതിയിട്ട കേസിൽ അറസ്റ് ചെയ്ത സിറിയൻ ഭീകരനെ ശിക്ഷാകാലാവധി തീരം ആറര വർഷത്തിലേറെ ബാക്കിയുള്ളപ്പോൾ ഉപാധികളോടെ വിട്ടയക്കാനുള്ള നീക്കവുമായി ബ്രിട്ടീഷ് സർക്കാർ. 29 കാരനായ യൂസഫ് സർവാറിനെയാണ് 13 വർഷത്തെ ശിക്ഷ തീരാൻ ഇനിയും കാലമുള്ളപ്പോൾ വിട്ടയക്കാൻ അണിയറയിൽ പദ്ധതികൾ ഒരുക്കുന്നതെന്ന് സൺ ചാനൽ റിപ്പോർട്ട് ചെയ്തു.

2008ൽ ജീവപര്യന്തം ലഭിച്ച ഒരു അൽ-ഖ്വയ്‌ദ നേതാവിനെയും പരോളിൽ വിടാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്. “ഏത് തരത്തിലുള്ള സംവിധാനമാണ് പൊതുജനങ്ങളെ ഇതുപോലെ അപകടത്തിലാക്കുന്നത്? ഇത് സംഭവിക്കാൻ കാത്തിരിക്കുന്ന മറ്റൊരു ദുരന്തമാണ്?” എന്നാണ് മുൻ ദേശീയ തീവ്രവാദ സുരക്ഷാ ഓഫീസ് മേധാവി ക്രിസ് ഫിലിപ്സ് അഭിപ്രായപ്പെട്ടത്. ഇത് കുറ്റകരമായ അനാസ്ഥയാണെന്ന് ആക്ടിവിസ്റ് ഹെൻറി ജാക്സൺ പ്രതികരിച്ചു. മുൻപ് 2019ൽ സമാനമായ രീതിയിൽ വിട്ടയച്ച ഉസ്‌മാൻ ഖാൻ എന്ന വ്യക്തി പിന്നീട് കൊലപാതകങ്ങൾ ചെയ്തതും മറ്റ് സമാനസംഭവങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കർശനമായ ഉപാധികളോടെയാണ് വിട്ടയക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ശരീരത്ത് ഘടിപ്പിച്ച ജിപിഎസ് ട്രാക്കർ, കർഫ്യു, നെറ്റ്‌വർക്ക് ആക്സസിന് മേലുള്ള നിയന്ത്രണം തുടങ്ങിയ കർശനമായ മേൽനോട്ടമുണ്ടാവുമെന്നും ജനങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close