NEWSSocial MediaTrending

ഫൈവ് സ്റ്റാർ ഷെഫിനെ വെല്ലുന്ന പാചകവുമായി 13കാരൻ; ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്ത വീഡിയോ കാണാം..

ഫൈവ് സ്റ്റാർ ഷെഫിനെ വെല്ലുന്ന 13കാരന്റെ പാചക വീഡിയോ വൈറലാകുന്നു. ഫരീദാബാദ് സ്വദേശിയായ 13 കാരനായ ദീപേഷ് എന്ന കുട്ടിയുടെ പാചക വൈദ​ഗ്ധ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബ്ലോഗറായ വിശാല്‍ എന്ന യുവാവ് ‘ഫുഡി വിശാല്‍’ എന്ന തന്റെ യുട്യൂബ് ചാനലില്‍ പബ്ലിഷ് ചെയ്ത വീഡിയോയിലൂടെയാണ് ഈ കുട്ടി ഷെഫിനെ പുറംലോകം അറിയുന്നത്.

തെരുവോരത്ത് ഒരു ഉന്തു വണ്ടിയില്‍ ‘ഹണി ചില്ലി പൊട്ടറ്റോ’ വില്‍ക്കുന്ന വീഡിയോയാണ് വൈറലായത്. ഒരു വിദഗ്ദ്ധനായ ഒരു ഷെഫിനെപോലെയാണ് പാചക ‘തീക്കളി’കള്‍ നടത്തുന്ന അഞ്ചുമിനുട്ടിനടുത്ത് ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിന് ആളുകൾ ഇതിനകം കണ്ടുകഴിഞ്ഞു. കുട്ടി ഒരു പാനില്‍ മൊരിഞ്ഞ ഉരുളക്കിഴങ്ങുകള്‍ വറുത്തതിന് ശേഷം മസാലയുള്ള ഗ്രേവിയിലേക്ക് അത് വളരെ അനായാസമായി കറക്കിയെടുക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് കാപ്സിക്കം, ഉള്ളി എന്നിവ ചേര്‍ത്ത് വഴറ്റി ഹണി ചില്ലി പൊട്ടറ്റോയ്ക്കുവേണ്ടിയുള്ള ഗ്രേവി തയ്യാറാക്കുന്നു. തുടർന്ന് നീളത്തില്‍ അരിഞ്ഞ് വറുത്തെടുത്ത ഉരുളക്കിഴങ്ങ് ഗ്രേവിയിലേക്ക് ചേര്‍ത്ത് തീയില്‍ കറക്കിയെറിഞ്ഞ് ഹണി ചില്ലി പൊട്ടറ്റോ തയ്യാറാക്കുന്നത് കണ്ടാല്‍ ആരായാലും അത്ഭുതപ്പെട്ടുപോകും. അത്ര വൈദഗ്ദ്ധ്യത്തോടെയാണ് അവന്‍ അത് ചെയ്യുന്നത്. അവസാനം മനോഹരമായി രീതിയില്‍ ആ ഹണി ചില്ലി പൊട്ടറ്റോ ഒരു പ്ലേറ്റിലാക്കി വിളമ്പി നല്‍കുമ്പോഴും ആള് വളരെ ‘കൂളാണ്’.

‘ഫുഡി വിശാല്‍’ എന്ന തന്റെ യുട്യൂബ് ചാനലില്‍ നവംബര്‍ 22 നാണ് ബ്ലോഗര്‍ വിശാല്‍ ഈ വീഡിയോ പങ്കിട്ടത്. അഞ്ച് ദിവസക്കൊണ്ട് വീഡിയോയ്ക്ക് 831,128 വ്യൂസ് ലഭിച്ചു. കുട്ടി ആ ഉന്തുവണ്ടിയില്‍ ചില്ലി ഉരുളക്കിഴങ്ങ്, സ്പ്രിംഗ് റോള്‍സ്, മോമോസ് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും വീഡിയോയിലെ വിവരണത്തില്‍ വിശാല്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം കുടുംബം പോറ്റാന്‍ വേണ്ടിയാണ് ഈ കുട്ടി, തെരുവോരത്ത് ഉന്തു വണ്ടിയില്‍ വിഭവങ്ങള്‍ തയ്യാറാക്കി വില്‍ക്കുന്നത്.

വിശാലിന്റെ വീഡിയോയ്ക്ക് ഒട്ടേറേ പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ ലോകത്തിന് മുന്നില്‍ എത്തിച്ചതില്‍ നന്ദിപറയുകയും അഭിനന്ദിക്കുകയും ചെയ്തു. കമന്റ് സെക്ഷനില്‍ എത്തിയ ഒരു ഉപയോക്താവ് കുട്ടിയുടെ കഷ്ടപ്പാട് കണ്ട് കുറിച്ചത്, ”പാവം കുട്ടി. അവന്റെ സുഹൃത്തുക്കള്‍ കളിച്ചുനടക്കുമ്പോള്‍, അവന്‍ സ്‌കൂളില്‍ പോകുകയും കളിക്കാന്‍ സമയമില്ലാതെ ജോലി ചെയ്യുകയും ചെയ്യുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല, ദയവായി ദൈവം അവനില്‍ അനുഗ്രഹം ചൊരിയട്ടെ” എന്നായിരുന്നു.

കുടുംബത്തെ പിന്തുണയ്ക്കുന്നതിനുള്ള കുട്ടിയുടെ പരിശ്രമത്തെ മറ്റൊരു ഉപയോക്താവ് അഭിനന്ദിച്ചുക്കൊണ്ട് എഴുതിയത്”ഈ കുട്ടിക്ക് സല്യൂട്ട്. മിക്ക കുട്ടികളും കളിച്ചുനടക്കുന്ന ഈ പ്രായത്തില്‍ അവന്‍ തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നു,” എന്നാണ്. കുട്ടിയെ പ്രശംസിച്ചുക്കൊണ്ടുള്ള ഇതുപോലെ ഒട്ടേറെ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ എത്തിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close