KERALANEWSTop News

14-ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്,ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ബില്ലും പാസാക്കും

തിരുവനന്തപുരം: 14-ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. സൗഹൃദം പങ്കുവച്ചു ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഇന്നു പിരിയും. ഇനി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കാണ് അംഗങ്ങള്‍ ഇറങ്ങുന്നത്.കിഫ്ബി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് സിഎജിക്കെതിരെ സഭയില്‍ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമായിരിക്കും പ്രമേയം അവതരിപ്പിക്കുക.

സിഎജി സര്‍ക്കാരിന് മേല്‍ കടന്നു കയറുന്നുവെന്നാണ് വിമര്‍ശനം. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ബില്ലും ഇന്ന് പാസാക്കും.സ്പീക്കറെ നീക്കം ചെയ്യണം എന്ന പ്രമേയം ചര്‍ച്ചക്ക് എടുത്തത് അടക്കം രൂക്ഷമായ ഭരണ പ്രതിപക്ഷ പോരിനായിരുന്നു അവസാന സമ്മേളനം സാക്ഷ്യം വഹിച്ചത്. മന്ത്രിസഭ നിശ്ചയിച്ച സഭാ സമ്മേളനം ഗവര്‍ണര്‍ റദ്ദാക്കുന്നതു പോലെയുള്ള നാടകീയവും വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറുകയും പ്രതിഷേധത്തിരമാലകള്‍ ഉയരുകയും ചെയ്തതായിരുന്നു ഈ സഭാ കാലം.കോവിഡ് അവസാന ഒരു വര്‍ഷം സഭ തടസപ്പെടുത്തിയിട്ടും 22 സെഷനുകള്‍ ഇക്കാലയളവില്‍ ഉണ്ടായി. സര്‍ക്കാരിനെതിരെ അവിശ്വാസവും സ്പീക്കറെ നീക്കാനുള്ള പ്രമേയവും അടക്കം പ്രതിഷേധത്തിന്റെ എല്ലാ രീതികളും അവലംബിച്ചു എന്നു പ്രതിപക്ഷത്തിനു ആശ്വസിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close