NEWSWORLD

ഡെന്‍മാര്‍ക്കില്‍ ഒറ്റദിവസം കൊന്നൊടുക്കിയത്‌ 1,400 ഡോള്‍ഫിനുകളെ; കൂട്ടക്കൊല ആചാരത്തിന്റെ ഭാഗം; പ്രതിഷേധം പുകയുന്നു


ആംസ്റ്റെര്‍ഡാം: ഡെന്‍മാര്‍ക്കിലെ ഫറോവ ദ്വീപില്‍ ഒറ്റ ദിവസം കൊന്നൊടുക്കിയത്‌ 1400 ഡോള്‍ഫിനുകളെ. ഡോള്‍ഫിന്‍ കൂട്ടക്കൊലയില്‍ കനത്തപ്രതിഷേധമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌.

ഡോള്‍ഫിനുകളെ കത്തി കൊണ്ട്‌ മുറിച്ച്‌ അവയുടെ രക്തം കടലില്‍ പരന്ന്‌ കിടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്‌. അവയുടെ ശരീരവും കടലില്‍ ഒഴുകി നടക്കുന്നത്‌ കാണാം. നാട്ടുകാര്‍ക്ക്‌ കഴിക്കാനായും ഇവയെ വിതരണം ചെയ്‌തിട്ടുണ്ട്‌.

ഫറോവ ദ്വീപിലെ ഒരു ആചാരത്തിന്റെ ഭാഗമാണ്‌ ഈ കൂട്ടക്കൊലയെന്നാണ്‌ റിപ്പോര്‍ട്ട്‌. നൂറ്‌ കണക്കിന്‌ വര്‍ഷങ്ങളായി ഈ ആചാരങ്ങള്‍ ഇവിടെ അരങ്ങേറുന്നുണ്ട്‌. കടലിലെ തിമിംഗലങ്ങളെയാണ്‌ ഈ ആചാരത്തിന്റെ ഭാഗമായി വേട്ടയാടുന്നത്‌.വര്‍ഷം തോറും അറുനൂറോളം തിമിംഗലങ്ങളെ ഇത്തരത്തില്‍ വേട്ടയാടാറുണ്ടെന്ന്‌ അധികൃതര്‍ വ്യക്തമാക്കുന്നു. നാമമാത്രമായി ഡോള്‍ഫിനുകളെയും പിടികൂടാറുണ്ട്‌. 2020ല്‍ 35 ഡോള്‍ഫിനുകളെയും 2019ല്‍ 10 ഡോള്‍ഫിനുകളെയുമാണ്‌ വേട്ടയാടിയത്‌.

ഭക്ഷണത്തിന്‌ വേണ്ടിയുള്ള വേട്ടയാടല്‍ എന്ന്‌ ഇതിനെ അനുകൂലിക്കുന്ന ഒരു പക്ഷം വാദിക്കുന്നു. ഇതിന്‌ പുറമെ തങ്ങളുടെ ആചാരത്തിന്റെ ഭാഗമാണ്‌ ഇതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മൃഗസംരക്ഷകര്‍ കടുത്ത പ്രതിഷേധമാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. ഇത്തരത്തിലുള്ള ഹത്യ ക്രൂരവും അനാവശ്യവുമാണെന്നാണ്‌ അവരുടെ പക്ഷം.

പല പ്രതിഷേധ പരിപാടികളും ഇതിനകം തന്നെ സംഘടിപ്പിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ വലിയ തോതിലുള്ള വേട്ട നാട്ടുകാരെയും അമ്പരിപ്പിച്ചിട്ടുണ്ട്‌. ഡെന്‍മാര്‍ക്കിലെ സ്വയംഭരണ ദ്വീപായ ഫറോവയില്‍ നടക്കുന്ന ഏറ്റവും വലിയഡോള്‍ഫിന്‍ വേട്ടയാണ്‌ ഇതെന്ന്‌ സമുദ്രഗവേഷകനായ ബജര്‍ണി മിക്കെല്‍സെന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്‌ മുമ്പ്‌ ഏറ്റവും വലിയ വേട്ട നടന്നത്‌ 1940ലാണ്‌ അന്ന്‌ 1200 ഡോള്‍ഫിനുകളെയാണ്‌ കൊന്നൊടുക്കിയത്‌. 1879ല്‍ 900 ഡോള്‍ഫിനുകളെയും കൊന്നു. 1873ല്‍ 856 ഡോള്‍ഫിനുകളെ വേട്ടയാടി. 1938 ല്‍ ഇത്‌ 854 ആയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close