NEWSWORLD

15 വര്‍ഷത്തെ ഇടവേളക്ക് ശേഷം പാലസ്തീനില്‍ പ്രസിഡന്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ

15 വര്‍ഷത്തെ ഇടവേളക്ക് ശേഷം പാലസ്തീനില്‍ പ്രസിഡന്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ. മഹ്‌മൂദ് അബ്ബാസിന്റെ ഫത്ഹ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാകും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്. പാലസ്തീന് മുകളിലുള്ള ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിന് കാര്യമായ ശ്രമങ്ങളൊന്നും മഹ്‌മൂദ് അബ്ബാസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.2006ലെ തെരഞ്ഞെടുപ്പിന് ശേഷം ഹമാസിനും ഫത്ഹിനുമിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഫലത്തീനില്‍ വലിയ ഭരണ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു.

2007 മുതല്‍ ഇസ്രായേല്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന ഗാസയുടെ ഭരണം ഹമാസിന്റെ കയ്യിലാണ്. 10 വര്‍ഷത്തിലധികമായി ഇരു പാര്‍ട്ടികളും ഫലസ്തീനില്‍ തെരഞ്ഞെടുപ്പ് നടത്തുവാന്‍ ആഹ്വാനം ചെയ്യുന്നുണ്ട് എങ്കിലും, പ്രക്രിയകളിലേക്ക് ഐക്യ ഖണ്ഡേന കടക്കാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചിരുന്നില്ല.തെരഞ്ഞെടുപ്പിനുള്ള ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായും, തയ്യാറെടുപ്പുകള്‍ നടക്കുന്നതായും ഹമാസ് പ്രതികരിച്ചിട്ടുണ്ട്. നിയമനിര്‍മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 22നും, പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈ 31നുമാകും നടക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close