KERALANEWS

15 സീറ്റ് വേണമെന്ന നിലപാടിലുറച്ച് പിജെ ജോസഫ്, വിട്ടു വീഴ്ച ചെയ്യണമെന്ന് കോണ്‍ഗ്രസ്

കോട്ടയം:നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 15 സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് പിജെ ജോസഫ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന് അനുവദിച്ച പേരാമ്പ്രയും തളിപ്പറമ്പും ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ മത്സരിക്കുമെന്നും പിജെ ജോസഫ് പറഞ്ഞതായാണ് സൂചന.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം കണക്കിലെടുത്ത് വിട്ടു വീഴ്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുട്ടുണ്ട്.
മലബാര്‍ സീറ്റില്‍ തര്‍ക്കം തുടരുന്നു.ജോസഫിന്റെ വാശിക്ക് ഇത്തവണകൂടി വഴങ്ങിയാല്‍ കോണ്‍ഗ്രസില്‍ അതു പൊട്ടിത്തെറിക്ക് കാരണമാകും.ജോസഫ് വാശിപിടിച്ചാല്‍ ഒരുപക്ഷേ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തേക്കാം. എന്നാല്‍ അതു യുഡിഎഫില്‍ വിശേഷിച്ച് കോണ്‍ഗ്രസില്‍ വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയേക്കും. നേരത്തെ കോട്ടയത്ത് ജില്ലാ പഞ്ചായത്തിലേക്ക് ജോസഫ് വിഭാഗത്തിന് സീറ്റുകള്‍ വാരിക്കോരി നല്‍കിയിട്ട് എല്ലാം പരാജയപ്പെട്ടത് വിവാദമായിരുന്നു.

അതുകൊണ്ടുതന്നെ കോട്ടയം ജില്ലയില്‍ പാലായില്‍ മാണി സി കാപ്പന്‍ മത്സരിച്ചാല്‍ അതു ജോസഫ് വിഭാഗത്തിന്റെ അക്കൗണ്ടിലാകുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിനുപുറമെ ഇടുക്കിയും തിരുവല്ലയും ഇരിങ്ങാലക്കുടയും നല്‍കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ജോസഫ് നിലപാട് കടുപ്പിച്ചാല്‍ ചങ്ങനാശേരി കൂടി നല്‍കും.

സീറ്റിന്റെ എണ്ണം കുറഞ്ഞാല്‍ ജോസഫ് സമ്മതിക്കുമോയെന്ന സംശയം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. അങ്ങനെ വന്നാല്‍ സമീപ ഭാവിയില്‍ ഒഴിവു വരുന്നതില്‍ മുന്നണിക്ക് ഒന്നിലധികം ലഭിക്കുന്നതില്‍ ഒരു രാജ്യസഭാ സീറ്റ് നല്‍കാം എന്ന ഒരു ഉപാധികൂടി ജോസഫിന് മുന്നില്‍ വയ്ക്കാനാണ് തല്‍ക്കാലമുള്ള തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close