INDIAWORLD

ഇൻസ്റ്റാഗ്രാം സുഹൃത്തിനെ തേടി 16 കാരി, സ്വീഡനിൽ നിന്ന് മുംബൈയിൽ എത്തി; രക്ഷിതാക്കളെത്തി കുട്ടിയെ കൂട്ടി മടങ്ങി

മുംബൈ: ഇൻസ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട 19 കാരനായ സുഹൃത്തിനെ തേടി സ്വീഡനിൽ നിന്ന് വീടുവിട്ട്​​ മുംബൈയിലെത്തിയ 16കാരിയെ ക്രൈംബ്രാഞ്ച്​ കണ്ടെത്തി കുട്ടിയുടെ രക്ഷിതാക്കളെ ഏൽപിച്ചു. ഇന്‍റർപോൾ അറിയിപ്പ്​ കിട്ടിയതിനെ തുടർന്നാണ്​ മുംബൈ ക്രൈം ബ്രാഞ്ച്​ അന്വേഷണം തുടങ്ങിയത്​.

നവംബർ 27നാണ്​ കുട്ടിയുടെ പിതാവിന്റെ പരാതിയിൽ സ്വീഡനിൽ കേസ്​ രജിസ്​റ്റർ ചെയ്​തത്​. യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്​തപ്പോൾ പെൺകുട്ടി ട്രോംബെ മേഖലയിലാണ്​ താമസിക്കുന്നതെന്ന്​ വ്യക്തമായി. തുടർന്ന്​ പൊലീസെത്തി കുട്ടിയെ ദക്ഷിണ മുബൈയിലെ ശിശുഭവനിലേക്ക്​ മാറ്റി. ഇക്കാര്യങ്ങൾ ഡൽഹിയിലെ സ്വീഡിഷ്​ എംബസിയെയും അറിയിച്ചു. വെള്ളിയാഴ്ച രക്ഷിതാക്കൾ സ്വീഡനിൽ നിന്നെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം, കുട്ടിയുമായി തിരിച്ചുപറന്നു. ടൂറിസ്​റ്റ്​​ വിസയിലാണ്​ പെൺകുട്ടി എത്തിയത്​. ഇൻസ്​റ്റഗ്രാം സുഹൃത്തിനെക്കുറിച്ച്​ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close