NEWSTECHWORLD

17ആപ്പുകള്‍ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍

കാലിഫോര്‍ണിയ : 17ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍.ഏറ്റവും പുതിയ ജോക്കര്‍ മാല്‍വെയറുകള്‍ ചില ആപ്ലിക്കേഷനുകളെ ബാധിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ പുതിയ നടപടി.ആപ്ലിക്കേഷനുകളെ ജോക്കര്‍ മാല്‍വെയറുകള്‍ ബാധിച്ചിരിക്കുന്നതായി ‘zscaler ThreatLabZ ‘ഗവേഷകര്‍ കണ്ടെത്തിയിരുന്നു.ഉപഭോക്താവിന്റെ കോണ്‍ടാക്റ്റുകള്‍, എസ്എംഎസ് ഉപകരണ വിവരങ്ങള്‍ എന്നിവ മോഷ്ടിക്കാനും പ്രീമിയം വയര്‍ലെസ് ആപ്ലിക്കേഷന്‍ പ്രോട്ടോക്കോള്‍ സേവനങ്ങള്‍ക്കായി ഉപയോക്താക്കളെ സൈന്‍ അപ്പ് ചെയ്യിക്കാനും ഈ ആപ്ലിക്കേഷനുകള്‍ക്ക് കഴിയുമെന്ന് സ്‌കളര്‍ സുരക്ഷാ ഗവേഷകന്‍ വിരാല്‍ ഗാന്ധി ഒരു ബ്ലോഗിലൂടെ അറിയിച്ചു.

‘All Good PDF Scanner, Hummingbird PDF Converter – Photo to PDF, Blue Scanner, Mint Leaf Message-Your Private Message, Unique Keyboard – Fancy Fonts & Free Emoticons, Paper Doc Scanner, Tangram App Lock, Part Message, Direct Messenger, Care Message, Private SMS, Talent Photo Editor – Blur focus, One Sentence Translator – Multifunctional Translator, Desire Translate, Style Photo Collage, Meticulous Scanner’ എന്നി ആപ്ലിക്കേഷനുകള്‍ ആണ് പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കിയത്.നീക്കം ചെയ്ത 17 ആപ്ലിക്കേഷനുകള്‍ ഏകദേശം 120,000 തവണ ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യ്ത് കഴിഞ്ഞിരുന്നു. ചില മെസ്സേജിങ് ആപ്ലിക്കേഷനുകളും ഫോട്ടോ എഡിറ്റര്‍ ആപ്പുകളും അതില്‍ ഉണ്ടായിരുന്നു.

മാല്‍വെയര്‍ ബാധിച്ച ആപ്ലിക്കേഷനുകളെക്കുറിച്ച് ഗൂഗിളിന് അറിവ് ലഭിച്ചു കഴിഞ്ഞാല്‍ കമ്പനി അവ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും. പിന്നീട് ഇവ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. ‘ബ്രെഡ്’ എന്ന വിഭാഗത്തില്‍ വരുന്ന മാല്‍വെയര്‍ ആപ്ലിക്കേഷനുകള്‍ തരംതിരിക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗൂഗിള്‍. ഈ ശ്രമങ്ങള്‍ക്കിടയിലും സുരക്ഷയെ മറികടക്കാന്‍ കഴിവുള്ള മറ്റൊരു മാല്‍വെയര്‍ കൂടി രൂപപ്പെട്ടിരിക്കുന്നു. ഇതുവരെ 1,700 മാല്‍വെയര്‍ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ഈ വര്‍ഷം ജോക്കര്‍ മാല്‍വെയറുള്ള കൂടുതല്‍ അപ്ലിക്കേഷനുകള്‍ കണ്ടെത്തുകയും അത് നീക്കം ചെയ്തുവെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close