INDIANEWS

സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം എടിഎമ്മില്‍ നിന്ന് കവർന്നത് 17 ലക്ഷം രൂപ; പ്രതികൾക്കായി തിരച്ചിൽ ഊർജിതം

അമരാവതി: സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം എടിഎം കവർച്ച. ആന്ധ്രയിലെ കടപ്പ നഗരത്തില്‍ എടിഎം തകര്‍ത്ത് 17 ലക്ഷം കവര്‍ന്ന അഞ്ച് അംഗ സംഘത്തിനായി പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവമെന്ന് പോലീസ് വ്യക്തമാക്കി.

കെഎസ്ആര്‍എ എന്‍ജിനീയറിങ് കോളേജിന് സമീപത്തെ എസ്ബിഐയുടെ എടിഎമ്മാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകർത്ത് കൊള്ളയടിച്ചത്. എടിഎമ്മില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റി പണം തട്ടിയെടുക്കുകയായിരുന്നു.

അഞ്ചുപേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം മോഷണം നടത്തിയതിനാല്‍ ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാവിലെ മോഷണം നടന്ന കാര്യം മനസിലാക്കിയ ബാങ്ക് ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close