INDIANEWSTrending

എസി ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളുള്ള രഹസ്യ അറ; അവിടെ ഒളിപ്പിച്ചിരുന്നത് 17 യുവതികളെ; വിവിഐപികൾക്ക് വേണ്ടി ഒരുക്കിയ രഹസ്യ അറയ്ക്കു പിന്നിൽ ആരാണ്? ദീപ ബാറിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

ശനിയാഴ്ച മുംബൈ പോലീസ് ഒരു ബാറിൽ പോയപ്പോൾ കണ്ട കാഴ്ചകൾ അതി ഭീകരമായിരുന്നു. കഴിഞ്ഞ ദിവസമാണ് ആ വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മലയാളി മാധ്യമങ്ങളിലും ദേശിയ മാധ്യമങ്ങളിലും ഒട്ടാകെ ആ വാർത്ത വളരെയധികം ട്രെൻഡിങ് ആയിരുന്നു. എന്താണ് ആ സംഭവം എന്നൊന്ന് നമുക്ക് പരിശോധിക്കാം.

ശനിയാഴ്ച വൈകുന്നേരം മുംബൈ അന്ധേരി പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരുന്നു. അവിടെയുള്ള ഒരു ദീപ ബാറിൽ യുവതികളെ ഉപഭോക്താക്കളുടെ മുന്നിൽ നൃത്തം ചെയ്യിക്കുന്നു എന്നായിരുന്നു ആ രഹസ്യ വിവരം. പോലീസ് അന്വേഷിക്കാൻ വേണ്ടി ബാറിലേക്ക് ചെല്ലുന്നു. പോലീസ് അവിടെ ചെന്നപ്പോൾ ഒരു യുവതിയെ പോലും കണ്ടില്ല. സംശയം തോന്നിയ പോലീസ് ബാർ മുഴുവൻ അന്വേഷിച്ചു. ഒരു പെൺകുട്ടിയെ പോലും കിട്ടിയില്ല. ഈ സംശയത്തെ തുടർന്ന് പോലീസ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തു. പക്ഷെ അവിടെയും യുവതികളെ കുറിച്ച് ഒരു വിവരവും പോലീസിനു ലഭിച്ചില്ല.

അങ്ങനെ ആ കോൾ ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്തതാകും എന്ന് കരുതി പോലീസ് തിരികെ പോകാനിറങ്ങിയപ്പോഴാണ് ഒരു വലിയ കണ്ണാടി അവർ കാണുന്നത്. അവിടുത്തെ മേക്ക് ആപ്പ് റൂമിലാണ് ഇവർ ഈ വലിയ കണ്ണാടി കണ്ടത്. ഈ കണ്ണാടി എടുത്തു മാറ്റാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. മാത്രമല്ല ഈ ഹോട്ടൽ ജീവനക്കാർ എന്തിനാ സർ ഗ്ലാസ് മാറ്റുന്നത്, അവിടെ ഒന്നുമില്ല സർ എന്നൊക്കെ പറയുന്നുമുണ്ട്. ഇങ്ങനെ ഈ ഹോട്ടൽ ജീവനക്കാരുടെ വല്ലാത്ത ആ പേടിയൊക്കെ കണ്ടപ്പോൾ എന്തായാലും ഇതിനുള്ളിൽ എന്തോ ഉണ്ടെന്ന് പോലീസിന് മനസിലായി. കണ്ണാടി മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പോലീസ് ആ കണ്ണാടി പൊട്ടിച്ചു.

പോലീസുകാർ ഞെട്ടിപ്പോയി. ഞെട്ടിത്തരിച്ച് അന്താളിച്ച് നിന്നുപോയി എന്ന് വേണമെങ്കിൽ പറയാം. ഈ ഗേൾസ് പൊട്ടിക്കുമ്പോൾ ഒരു രഹസ്യ ആരായാൻ അവിടെ കാണാൻ സാധിച്ചത്. അതിലൂടെ ഒരു വഴിയുമുണ്ട്. അവിടേയ്ക്ക് ഇറങ്ങി നോക്കിയപ്പോൾ അവർ കണ്ടത് 17 സ്ത്രീകളെയാണ്. ഈ 17 സ്ത്രീകളുടെ പ്രായം എന്ന് പറയുന്നത് 17 മുതൽ 30 വയസുവരെ പ്രായമുള്ള സ്ത്രീകളാണ്. ഈ രഹസ്യ അറയ്ക്കുള്ളിൽ 17 യുവതികൾക്കും സുഭിക്ഷമാണ്. ആ രഹസ്യ അറയിലുള്ളത് എസിയും നല്ല കിടക്കകളുമൊക്കെ അത്യാധുനിക സൗകര്യങ്ങൾ തന്നെയാണ്. ഇതെല്ലം സ്ത്രീകൾക്കായി ബാർ അധികൃതർ ഒരുക്കിയതാണ്. ഈ പരിശോധനയുടെ വിവരം അറിഞ്ഞതിനാലാണ് ഈ സ്ത്രീകളെ രഹസ്യ മുറിയിലേക്ക് മാറ്റിയത്. പല പ്രവർത്തനങ്ങളും ഈ രഹസ്യ റെയില്വെച്ച് സംഭവിക്കുന്നതായി പിന്നീട് മനസ്സിലാകുന്നുണ്ട്.

പല വിഐപികളും വിവിഐപികളും ഈ ബാർ സന്ദർശിക്കുകയും ഈ രഹസ്യ അറയിൽ വെച്ച് പല പ്രവർത്തനങ്ങളും നടത്തുന്നു എത്തതുൾപ്പെടെയുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. അത്ര മാത്രം ഭീകരമായിരുന്നു ആ കാഴ്ച എന്നാണ് പോലീസ് പറയുന്നത്. ഒരിക്കൽപോലും ഇവിടെയൊരു രഹസ്യ അറ ഉണ്ടായിരുന്നുവെന്നും അവിടെ സ്ത്രീകളെ കിടത്തിയിരുന്നെന്നും അവിടെ അവർക്ക് അത്യാധുനിക സൗകര്യങ്ങൾ ചെയ്ത നൽകിയിരുന്നെന്നും ആരും വിശ്വസിക്കുകയില്ല.

എന്നാൽ സൗകര്യങ്ങൾ ഒന്നും ആ സ്ത്രീകൾക്ക് വേണ്ടിയല്ല, അവിടെ വരുന്ന ആ ഗെസ്റ്റുകൾക്ക് വേണ്ടിയാണ്. മാത്രമല്ല ഈ ബാറിനുള്ളിൽ വെച്ച് യുവതികളെ നിർബന്ധപൂർവം ഡാൻസ് കളിപ്പിക്കുകയും ചെയ്യും. കൂട്ടത്തിൽ ആ വിഐപികൾ തിരഞ്ഞു പിടിക്കുന്ന സ്ത്രീ ആരാണോ അവരെ കൊണ്ട് നിർബന്ധിച്ച് നൃത്തം ചെയ്യിക്കുകയും ചെയ്യും. പോലീസിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ച ഉടനെ അവർ പരിശോധനയ്ക്കായി എത്തി. എന്നാൽ എത്തിയ അവരോട് അത് വെറും ഫാക്ട് കോൾ ആണെന്നും പറഞ്ഞ് അവർ വിശ്വസിപ്പിച്ചിരുന്നു. തുടർന്ന് തിരികെ പോകാൻ ഒരുങ്ങിയപ്പോഴാണ് കണ്ണാടിക്കൂട്ടിലെ ആ രഹസ്യ അറ അവർ കണ്ടത്.

17 യുവതികളെ മാംസക്കച്ചവടത്തിനായും നൃത്തത്തിനായും അവിടെ ഒരുക്കി നിർത്തിയിരിക്കുന്നത് പോലീസ് സന്നാഹത്തോടെയും സുരക്ഷയുടെയും ആയിരുന്നുവെന്നും പല വാർത്തകളും പുറത്ത് വരുന്നുണ്ട്. എങ്ങനെയാണ് ആ രഹസ്യ അറ രൂപപ്പെട്ടത്, ആരാണ് ആ രഹസ്യ അറ ഉണ്ടാക്കിയത്, എങ്ങനെയാണ് ആ രഹസ്യ അറയ്ക്കുള്ളിൽ ഇത്രയുമധികം ആധുനിക സംവിധാനങ്ങൾ ഒരുക്കിയത്, ആരാണ് ആ കണ്ണാടിയ്ക്കുകിൽ രഹസ്യ അറ നിർമ്മിക്കാനുള്ള പദ്ധതിയിട്ടത് തുടങ്ങി നിരവധി സംശയങ്ങളുടെ ചുരുളുകൾ വരും മണിക്കൂറിൽ അഴിയേണ്ടതുമായിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close