KERALANEWS

ബൈക്കപകടത്തിൽ 17കാരന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

അങ്കമാലി: ബൈക്കപകടത്തിൽ 17കാരന് ദാരുണാന്ത്യം. അങ്കമാലി തുറവൂർ ഉതുപ്പുകവല മേനാച്ചേരി വീട്ടിൽ എൽദോയുടെ മകൻ ഷോണാണ് (17) മരിച്ചത്. സഹയാത്രികനായ തുറവൂർ ചുണ്ടനായി വീട്ടിൽ ജിതിന്​ (18) ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകീട്ട് 5.45ന് തുറവൂർ-മഞ്ഞപ്ര റോഡിൽ കോഴികുളത്തിന്​ സമീപം ആണ് അപകടം നടന്നത്. ഷോണിന്‍റെ വീട്ടിൽ നിന്ന് ഏകദേശം 300 മീറ്റർ ദൂരത്തായാണ് അപകടം നടന്നത്. മരിച്ച ഷോൺ അങ്കമാലി ഡീപോൾ സ്‌കൂളിലെ പ്ലസ്​വൺ വിദ്യാർഥിയാണ്. മാതാവ്​: സിബി. സഹോദരൻ: ഡോൺ. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close