INDIA

18 ദിവസമായി ലോകത്ത് ഏറ്റവുമധികം പ്രതിദിന കോവിഡ് കേസുകള്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിലവില്‍ ഇന്ത്യയിലാണ്. മൂന്ന് ദശലക്ഷം കടന്ന ആകെ രോഗികളുടെ എണ്ണം വരുംദിനങ്ങളില്‍ കൂടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയിലും ബ്രസീലിലുമാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെങ്കിലും പ്രതിദിന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ മറ്റ് രണ്ട് രാജ്യങ്ങളെയും മറികടക്കുമെന്നാണ് വിദഗ്ധര്‍ ഭയക്കുന്നത്.കഴിഞ്ഞ 18 ദിവസം തുടര്‍ച്ചയായി ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഞായറാഴ്ച 56,706 പേരാണ് വൈറസ് ബാധിതരായത്.നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.
ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം 5,874,123 ആയി. 180,604 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. 3,167,028 പേര്‍ സുഖം പ്രാപിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീല്‍ ഇപ്പോഴും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രാജ്യത്ത് 3,605,783 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 114,772 ആയി.2,709,638 പേര്‍ രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയാറ് ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. മരണസംഖ്യ 812,181 ആയി ഉയര്‍ന്നു. 16,075,290 പേര്‍ സുഖം പ്രാപിച്ചു.

Tags
Show More

Related Articles

Back to top button
Close