Breaking NewsKERALANEWSTop News

കേരളത്തിൽ പിടിമുറുക്കി ഉത്തരേന്ത്യൻ സെക്സ് റാക്കറ്റ്; കഴിഞ്ഞ ദിവസം പിടിയിലായ ഒമ്പത് സ്ത്രീകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും

തിരുവനന്തപുരം: കേരളത്തിൽ പിടിമുറുക്കി ഉത്തരേന്ത്യൻ സെക്സ് റാക്കറ്റും. കഴിഞ്ഞ ദിവസം തിരുവനന്തപുരം ന​ഗരത്തിൽ നിന്നും 18 പേരെയാണ് അറസ്റ്റ് ചെയ്തത്. അസംസ്വദേശികളായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരായിരുന്നു പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാർ. കേരളത്തിൽ വന്ന് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഒമ്പത് സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത്.

കേരളത്തിലെ ഉത്തരേന്ത്യൻ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. തങ്ങളുടെ ഭാഷ സംസാരിക്കുന്ന സ്ത്രീകളുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാനാകും എന്നതാണ് തൊഴിലാളികളെ സംഘത്തിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകം. മൊബൈൽ ഫോൺ വഴി ഇടപാട് ഉറപ്പിച്ച ശേഷമാണ് പെൺകുട്ടികളെ സംഘം ഇടപാടുകാർക്ക് നൽകിയിരുന്നത്. ജോലി വാ​ഗ്ദാനം ചെയ്ത് ഉത്തരേന്ത്യയിൽ നിന്നും എത്തിക്കുന്ന പെൺകുട്ടികളെയാണ് സംഘം ഇടപാടുകാർക്കായി കാഴ്ച്ചവെച്ചിരുന്നത്.

ഉത്തരേന്ത്യയില്‍നിന്നും സ്ത്രീകളെ കേരളത്തിലെത്തിച്ചു പെണ്‍വാണിഭം നടത്തുന്നതായി അസം പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 11ന് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി അസം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഇരുവരുടെയും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലായത്.

തുടര്‍ന്ന് അസം പൊലീസ് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി. സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയെ കണ്ട സംഘം കാര്യങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഷാഡോ പൊലീസുമായി ചേര്‍ന്നു സംഘം റെയ്ഡ് നടത്തുകയായിരുന്നു. മെഡിക്കല്‍ കോളജ്, തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ഹോട്ടലുകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേരും പിടിയിലായി. പ്രതികളെ ഉടന്‍ അസമിലേക്കു കൊണ്ടുപോകുമെന്നു പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close