NEWSWORLD

കാബൂളിൽ നിന്ന് പുറപ്പെട്ട യുഎസ് വിമാനത്തിൽ നിന്നും വീണു മരിച്ചവരിൽ 19 വയസ്സുള്ള ജൂനിയർ അഫ്ഗാൻ ദേശീയ ഫുട്ബോൾ കളിക്കാരനും

അഫ്ഗാനിസ്ഥാൻ ദേശീയ ടീം ഫുട്ബോൾ കളിക്കാരൻ സാക്കി അൻവാരി തലസ്ഥാന നഗരി വിട്ട് കാബൂളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീണ് മരിച്ചു. അഫ്ഗാനിസ്ഥാനിലെ ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് ജനറൽ ഡയറക്ടറേറ്റ് ഈ വാർത്ത സ്ഥിരീകരിച്ചു.

താലിബാൻ അഫ്ഗാൻ തലസ്ഥാനം പിടിച്ചെടുത്തതിന്റെ പിറ്റേന്ന് തിങ്കളാഴ്ച, ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് അഫ്ഗാനികളിൽ ഒരാളായിരുന്നു അൻവാരി. കാബൂളിൽ നിന്ന് പുറപ്പെടാനിരുന്ന സി -17 വിമാനത്തിൽ അദ്ദേഹം കയറിയിരുന്നു.

കാബൂള്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനത്തിനകത്തേക്ക് കയറാന്‍ ജനങ്ങള്‍ തിക്കിതിരക്കുന്നതിനിടെയായിരുന്നു യുഎസ് വിമാനം പറന്നുയര്‍ന്നത്. ഈ സമയം, വിമാനത്തിന്റെ ചിറകിലിരുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സാക്കി അടക്കമുള്ളവര്‍ താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്ന് പതിച്ച ഇവര്‍ കെട്ടിടത്തിനുമുകളിലേക്ക് വീണെന്നായിരുന്നു ദൃക്സാക്ഷികളുടെ മൊഴി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close