Breaking NewsINDIANEWSTop News

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; പൂഞ്ച് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്. പൂഞ്ച് ജില്ലയിലെ മെന്ധർ തഹസിൽ ഭട്ടാ ദുരിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റത്. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (JCO) ഒരു ജവാനുമാണ് പരിക്കേറ്റത്.

ഒക്‌ടോബർ 11 ന് അടുത്തുള്ള ഡെറാ കി ഗാലി പ്രദേശത്തിന് ചുറ്റുമുള്ള വനങ്ങളിൽ സൈന്യവുമായി വെടിവെപ്പ് നടത്തിയ തീവ്രവാദികളെ കണ്ടെത്താൻ സൈന്യം നടത്തിയ തിരച്ചിലിനിടയിൽ ഏറ്റുമുട്ടൽ ഉണ്ടായി മലയാളി സൈനികൻ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ മരിച്ചിരുന്നു. തുടർന്ന് വിവിധ ഏറ്റുമുട്ടലിൽ സൈന്യം ആറോളം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

സൈന്യം തിരച്ചിൽ തുടർന്ന് കൊണ്ട് ഇരിക്കുകയാണ്. സംഭവം നടന്ന സ്ഥലത്തെ തൊട്ടടുത്തുള്ള രജൗരി ജില്ലയിലെ പാങ്കായി പ്രദേശത്തേക്കും തിരച്ചിൽ വ്യാപിച്ചു. ഇവിടെ തീവ്രവാദികൾ നാലോ അഞ്ചോ പേർ ഉണ്ടെന്ന് കരുതുന്നു. ഓഗസ്റ്റിൽ പൂഞ്ചിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറിയ സംഘത്തിന്റെ ഭാഗമാണ് ഈ തീവ്രവാദികളെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഓഗസ്റ്റിൽ നിയന്ത്രണരേഖയിലുടനീളം നുഴഞ്ഞുകയറിയതും ഷോപ്പിയാനിലേക്ക് മാറിയതുമായി കരുതപ്പെടുന്ന സംഘത്തെ പാങ്കായി പ്രദേശത്ത് പോലീസും സുരക്ഷാ സേനയും തടഞ്ഞിരുന്നു. പിടിച്ച തീവ്രവാദികളിൽ രണ്ടുപേരെ പിന്നീട് ആഗസ്റ്റ് 6 നും മറ്റൊരാളെ ആഗസ്റ്റ് 19 നും വധിച്ചു. കഴിഞ്ഞ മാസം, പൂഞ്ചിൽ ജമ്മു കശ്മീർ ഗസ്നാബി ഫോഴ്സിന്റെ ഒരു മൊഡ്യൂൾ പൊലിസും സൈന്യവും രണ്ട് പിസ്റ്റളുകൾ, നാല് ചൈനീസ് ഗ്രനേഡുകൾ, 100 പിസ്റ്റൾ റൗണ്ടുകൾ എന്നിവ സഹിതം മൂന്ന് പേരെ പിടികൂടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close