KERALANEWS

2000 രൂപ ഒറ്റത്തവണ ധനസഹായവും ഓഗസ്റ്റിലെ പെന്‍ഷനും ഓണത്തിന് മുന്‍പ്

തിരുവനന്തപുരം: കേരളാ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന മുഴുവന്‍പേര്‍ക്കും കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഒറ്റത്തവണ സഹായമായി 2000 രൂപ അനുവദിക്കുന്നതിന് ബോര്‍ഡ് തീരുമാനിച്ചു. ഇതോടൊപ്പം ഓഗസ്റ്റ് മാസത്തിലെ പെന്‍ഷന്‍ ഓണത്തിന് മുന്‍പ് അഡ്വാന്‍സായി വിതരണം ചെയ്യുമെന്നും ചെയര്‍മാന്‍ സി.കെ.മണിശങ്കര്‍ വ്യക്തമാക്കി. ഇതിനു മുന്നോടിയായി കേരളാ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ മസ്റ്ററിംഗ് നടത്താനുള്ളവര്‍ അടിയന്തരമായി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണമെന്ന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ആര്യശാലയിലെ കെ.സി.പി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കേരളാ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close