KERALANEWSTrending

20,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 2500 സ്റ്റാര്‍ട്ട അപ്പുകള്‍,സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നടപ്പാക്കുന്ന കേരള ഫണ്ട് സ്‌കീമിലേക്ക് 20 കോടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പരിഗണന. 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 2500 സ്റ്റാര്‍ട്ട അപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം.സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നടപ്പാക്കുന്ന കേരള ഫണ്ട് സ്‌കീമിലേക്ക് 20 കോടി നല്‍കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാര്‍ട്ട് അപ്പിന് നിക്ഷേപം ആകര്‍ഷിച്ചാല്‍ അതിലേക്ക് പ്രത്യേകഫണ്ടില്‍ നിന്നും പരമാവധി ഗ്രാന്റ് അനുവദിക്കും.

കേരളാബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്‌സി, കെഎസ്‌ഐഡിസി എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഫണ്ടിന് രൂപം നല്‍കും. സീഡ് ഫണ്ടിംഗ് ഓഹരി പങ്കാളിത്തമായി മാറ്റും. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നടപ്പാക്കുന്ന കേരളാ ഫണ്ട് സ്‌കീമിലേക്ക് 20 കോടി നല്‍കും.കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവര്‍ സര്‍ക്കാര്‍ ടെന്‍ഡറില്‍ പങ്കെടുത്താല്‍ മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പ നഷ്ടമായി മാറിയാല്‍ അതിന് സര്‍ക്കാര്‍ 50 ശതമാനം താങ്ങായി നല്‍കും.വിദേശ സര്‍വകലാശാലകളും കമ്പനികളുമായി സഹകരിച്ച് 10 അന്താരാഷ്ട്ര ലോഞ്ചിംഗ് ഡെസ്റ്റിനേഷന്‍ സജ്ജമാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close