INDIANEWSTrending

2013 ലെ റെയില്‍വേ കേസിലെ പ്രതികള്‍ പണം കൈമാറാന്‍ ഉപയോഗിച്ചത് ബോളിവുഡ് രീതി

ന്യൂഡല്‍ഹി: 2013 ലെ റെയില്‍വേ കേസിലെ പ്രതികള്‍ പണം കൈമാറാന്‍ ബോളിവുഡ് രീതിയാണ് ഉപയോഗിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍. പണം കൊടുക്കുന്ന ആള്‍ ഒരു പത്ത് രൂപയുടെ കോഡ് പറയും ഇത് പണം വാങ്ങിക്കുന്ന ആളുടെ കൈവശമുള്ള പത്തു രൂപ നോട്ടിന്റെ കോഡുമായി ഒത്തുനോക്കിയ ശേഷം പണം കൈമാറും. ഇങ്ങനെയാണ് റെയില്‍വേ കോഴക്കേസ് പ്രതികള്‍ പണം കൈമാറിയിരുന്നത്. ഈ വര്‍ഷമാദ്യം ഇഡി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

2013 ല്‍ റെയില്‍വേ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗ്ല, വെസ്റ്റേണ്‍ റെയില്‍വേ മിന്‍ ജനറല്‍ മാനേജര്‍ മഹേഷ് കുമാര്‍ തുടങ്ങിവരായിരുന്നു പ്രതികള്‍. ജനറല്‍ മാനേജരായിരുന്ന മഹേഷ് കുമാറിനെ ബോര്‍ഡിലെ സ്റ്റാഫ് മെംബര്‍ സ്ഥാനത്തു നിന്ന് ഇലക്ട്രിക്കല്‍ മെംബര്‍ സ്ഥാനത്തേക്ക് ഉയര്‍ത്താനായി വിജയ് സിംഗ്ല 10 കോടി രൂപ കോഴ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യ ഗഡുവായ 90 ലക്ഷം രൂപ കൈമാറുന്നതിനിടെ സിംഗ്ല അറസ്റ്റിലായി. ഇതേ തുടര്‍ന്ന് ബന്‍സലിന് മന്ത്രിക്കസേര നഷ്ടമായി.സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടനിലക്കാരായ മഹാവീര്‍ പ്രസാദ് പരീക്കര്‍, സുഭാഷ് ഭാരതീയ തുടങ്ങിയവരുടെ മൊഴികളില്‍നിന്നാണ് പണം കൈമാറാനായി പത്ത് രൂപയുടെ കോഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയത്.ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിജയ് സിംഗ്ലയും മഹേഷ് കുമാറും ഉള്‍പ്പടെ പത്ത് പേരാണ് പ്രതികള്‍. കേസില്‍ കഴിഞ്ഞ വര്‍ഷം പവന്‍കുമാര്‍ ബന്‍സലിനെ നിരവധി മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close