NEWSTop NewsWORLD

2015 ലെ തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെത്യാഹുവിന്റെ പ്രധാന എതിരാളി;ജ്യൂയിഷ് ഏജന്‍സിയുടെ തലവന്‍; ഇസ്രായേലിന്റെ 11-ാമത് പ്രസിഡന്റായി ഇസാക് ഹെര്‍സോഗ് തെരഞ്ഞെടുക്കപ്പെട്ടു

ജറുസലേം:ലേബര്‍ പാര്‍ട്ടി നേതാവായ ഇസാക് ഹെര്‍സോഗിനെ 87 പേരുടെ പിന്തുണയോടു കൂടി ഇസ്രായേല്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു.
ഇസ്രായേലിന്റെ 11-ാമത് പ്രസിഡന്റാണ് ഇസാക്. 2015 ലെ തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെത്യാഹുവിന്റെ പ്രധാന എതിരാളിയായിരുന്ന ഇസാക,് പാര്‍ലമെന്റിലെ രഹസ്യ ബാലറ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 120 അംഗങ്ങളില്‍ 87 പേരുടെ പിന്തുണയാണ് നേടിയത്. എതിരാളിയായ മിറിയം പെരട്സിനെതിരെ ആധികാരിക വിജയം സ്വന്തമാക്കിയ ഇസാക് ഇസ്രായേലിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

60കാനായ ഹെര്‍സോഗ് ലേബര്‍ പാര്‍ട്ടി നേതാവാണ്. 1983 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ ഇസ്രായേല്‍ പ്രസിഡന്റായ ചെയിം ഹെര്‍സോഗിന്റെ മകനാണ് ഇസാഖ്.120 അംഗങ്ങളില്‍ 87 പേരുടെ പിന്തുണയോടെയാണ് ഹെര്‍സോഗ് എതിരാളിയായ മിറിയം പെരട്‌സിനെ തോല്‍പ്പിച്ചത്. നിലവിലെ പ്രസിഡന്റ് അടുത്ത മാസം നീങ്ങുന്നതോടെയാണ് ഹെര്‍സോഗ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക.താന്‍ എല്ലാവരുടെയും പ്രസിഡന്റ് ആയിരിക്കുമെന്ന് ഹെര്‍സോഗ് വിജയശേഷം പ്രതികരിച്ചു. എല്ലാ ഇസ്രായേലി പൗരന്മാരുടെയും പേരില്‍ ഞാന്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.2015ലെ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായിരുന്നു ഹെര്‍സോഗ്. ഇസ്രായേലിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധ സംഘടനയായ ജ്യൂയിഷ് ഏജന്‍സിയുടെ തലവനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഹെര്‍സോഗ്.അതേസമയം ഇസ്രായേലില്‍ 12 വര്‍ഷം ഭരിച്ച ബിന്‍യമിന്‍ നെതന്യാഹുവിനെ പുറത്തിരുത്തി പ്രതിപക്ഷത്തിന് മന്ത്രിസഭ രൂപവത്കരിക്കാന്‍ പ്രസിഡന്റ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close