BIZ

2020ലെ സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് സെമിഫൈനലിസ്റ്റ് പുരസ്‌കാരം ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സിന്

തിരുവനന്തപുരം: അപകട സാധ്യത മുന്‍ഗണനാ ക്രമത്തില്‍ ഫാക്ടറി പരിശോധന നടത്തിപ്പിനായി ‘വെബ് എനേബിള്‍ഡ് റിസ്‌ക് വെയിറ്റഡ് ഇന്‍സ്പെക്ഷന്‍ സ്‌കീം’ ന് 2020ലെ സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് സെമിഫൈനലിസ്റ്റ് പുരസ്‌കാരത്തിന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് അര്‍ഹമായി. ഓണ്‍ലൈനായി നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ ഡയറക്ടര്‍ പി. പ്രമോദ് അവാര്‍ഡ് ഏറ്റുവാങ്ങി.

അപകട സാധ്യതയുടെ അടിസ്ഥാനത്തില്‍ അപകട സാധ്യത കൂടിയ ഫാക്ടറികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി നിശ്ചിത കാലയളവിനുള്ളില്‍ പരിശോധന നടത്തുന്ന സംവിധാനമാണ് വെബ് എനേബിള്‍ഡ് റിസ്‌ക് വെയിറ്റഡ് ഇന്‍സ്പെക്ഷന്‍ സ്‌കീം. ഇതിനായി എം-ഇന്‍സ്പെക്ടര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഓരോ ഇന്‍സ്പെക്ടറും ഓരോ മാസവും ചെയ്യേണ്ട പരിശോധനകളെ സംബന്ധിച്ച് മൊബൈല്‍ ടാബ്ലറ്റില്‍ അറിയിപ്പ് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താനും, വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനും, പരിശോധന ഉത്തരവ് ഫാക്ടറി ഉടമകള്‍ക്ക് അയക്കാനും മറുപടി ലഭ്യമാക്കാനും ഇതുവഴി സാധിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close