INDIATECH

2020 അവസാനത്തോടെ കൂടുതല്‍ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും

ന്യൂഡല്‍ഹി: 2020 അവസാനത്തോടെ കൂടുതല്‍ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുക. ഇതോടെ നിരവധി ഫോണുകളില്‍ നിന്നും വാട്ട്‌സ്ആപ്പ് സേവനം അപ്രത്യക്ഷമാകും.ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്‌സ്ആപ്പ് ലഭ്യമാകും. 2021 മുതല്‍ വാട്‌സാപിനെ പിന്തുണയ്ക്കുന്നത് നിര്‍ത്തുന്ന ഐഫോണുകള്‍ ഇതാണ്: ഐഫോണ്‍ 4എസ്, ഐഫോണ് 5, ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി. ആന്‍ഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്ഡേറ്റുകള്‍ ലഭിക്കുന്നത് നിര്‍ത്തിയ എല്ലാ സ്മാര്‍ട് ഫോണുകളിലും 2021 ജനുവരിയോടെ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും.അതായത് സംസങ് ഗാലക്സി എസ് 2, മോടോറോള ആന്‍ഡ്രോയിഡ് റേസര്‍, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, എച്ച്ടിസി ഡിസയര്‍ എന്നിങ്ങനെയുള്ള ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ല. സെറ്റിങ്ങ്> സിസ്റ്റം> സോഫ്റ്റ്വെയര്‍ അപ്ഡേറ്റ്‌സ് പോയി സിസ്റ്റം അപ്ഡേറ്റുകള്‍ പരിശോധിച്ച് നിങ്ങളുടെ ഫോണുകള്‍ ഈ പരിധിയില്‍ വരുന്നതാണോ എന്ന് ഉറപ്പുവരുത്താം.ഈ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നേരത്തെ തന്നെ പുതിയ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തുടങ്ങാന്‍ അനുവദിച്ചിരുന്നില്ല. നിലവില്‍ അക്കൗണ്ടുകള്‍ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close