NEWSWORLD

2021ല്‍ ലോകത്ത് 150 ദശലക്ഷംപേര്‍ കൊടും പട്ടിണിയില്‍; ലോക ബാങ്ക്

വാഷിങ്ടന്‍: കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2021ല്‍ ലോകത്ത് 150 ദശലക്ഷത്തോളം ജനങ്ങള്‍ കൊടുംപട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. കോവിഡിനു ശേഷമുള്ള ‘വ്യത്യസ്തമായ സമ്പദ്വ്യവസ്ഥയ്ക്കായി’ രാജ്യങ്ങള്‍ തയാറെടുക്കണമെന്നും മൂലധനം, തൊഴില്‍, നൈപുണ്യം, നവീന ആശയങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പുതിയ വ്യവസായങ്ങളിലേക്കും മേഖലകളിലേക്കും നീങ്ങണമെന്നുമാണ് ലോക ബാങ്കിന്റെ മുന്നറിയിപ്പ്.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ തയാറാക്കുന്ന പോവര്‍ട്ടി ആന്‍ഡ് ഷെയേര്‍ഡ് പ്രോസ്പരിറ്റി റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കിയത്. കോവിഡ് കാരണം ഈ വര്‍ഷം അവസാനത്തില്‍ 88 ദശലക്ഷം മുതല്‍ 115 ദശലക്ഷം വരെ ആളുകള്‍ കൊടുംദാരിദ്ര്യംഅനുഭവിക്കേണ്ടി വരും. ഇത് സാമ്പത്തിക പ്രയാസത്തിന്റെ പാരമ്യത്തിന് അനുസരിച്ച് 2021ല്‍ 150 ദശലക്ഷം പേരായി വര്‍ധിച്ചേക്കും.കോവിഡ് ബാധിച്ചില്ലായിരുന്നെങ്കില്‍ ലോകത്തിന്റെ ദാരിദ്ര്യനിരക്ക് 2020ല്‍ 7.9 ശതമാനമായി കുറയുമായിരുന്നു. മഹാമാരിയും ആഗോള മാന്ദ്യവും ലോക ജനസംഖ്യയില്‍ 1.4% ആളുകളെ കൊടും ദാരിദ്ര്യത്തിലേക്കു തള്ളിവീഴ്ത്തുമെന്നും ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close