INDIANEWS

2021 ഫെബ്രുവരി വരെ പാകിസ്ഥാന്‍ ഗ്രേ പട്ടികയില്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ 2021 ഫെബ്രുവരി മാസം വരെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ പട്ടികയില്‍ തുടരും. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

തീവ്രവാദ ധനസഹായം പരിശോധിക്കാന്‍ നല്‍കിയ 27 മാന്‍ഡേറ്റുകളില്‍ 6 എണ്ണം നിറവേറ്റുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെടുന്നുവെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ പറഞ്ഞു. ഗ്രേ പട്ടികയില്‍ തുടരുന്നതിനാല്‍ തന്നെ അന്താരാഷ്ട്ര നാണയ നിധി ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിന് പാകിസ്ഥാന് ബുദ്ധിമുട്ടായിരിക്കും. ഇത് രാജ്യത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് വിലയിരുത്തല്‍.എഫ്എഫ്ടിയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പാകിസ്ഥാന് സാമ്പത്തിക രംഗത്ത് അന്താരാഷ്ട്ര ഉപരോധം നേരിടേണ്ടിവരും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാകിസ്ഥാനെതിരെ നലപാടെടുത്തിരുന്നു. യുഎന്‍ പ്രഖ്യാപിച്ച ഭീകരര്‍ക്കെതിരെ പോലും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും സമിതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.എന്നാല്‍, ലഷ്‌കര്‍ ഇ ത്വയ്ബ, ജമാഅത്ത് ഉജ് ദവ, ഫലാ ഇന്‍സാനിയാത്, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ 700ഓളം ആസ്തികള്‍ മരവിപ്പിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. അത് മതിയായ നടപടിയല്ലെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍ അനുമതി നല്‍കുകയും തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യണമെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ പറഞ്ഞു.എല്ലാ നിബന്ധനകളും പാലിച്ചുകഴിഞ്ഞാല്‍ മാത്രമേ എഫ്എടിഎഫ് ഓണ്‍-സൈറ്റ് സന്ദര്‍ശനം നടത്തുകയുള്ളൂ, അപ്പോള്‍ മാത്രമേ പാകിസ്ഥാന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുകയുള്ളൂ.27 എണ്ണത്തില്‍ 21 എണ്ണം പാകിസ്ഥാന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അതിനര്‍ത്ഥം ലോകം സുരക്ഷിതമായിരിക്കുന്നുവെന്നാണ്. അതേസമയം, ആറു കുറവുകള്‍ കൂടി അവര്‍ക്ക് അവസരം നല്‍കുകയാണ്. അതിന് സാധ്യതകള്‍ ഇല്ലാത്ത പക്ഷം കരിമ്പട്ടികയിലേക്ക് തള്ളപ്പെടും.ഭീകരവാദ സംഘടനകള്‍ക്കും ലോകത്തെ ഏറ്റവും അധികം തലയ്ക്ക് വിലയിട്ടിരിക്കുന്ന ഭീകരവാദികളായ മൗലാന മസൂദ് അസ്ഹര്‍, ഹാഫിസ് സയീദ് എന്നിവര്‍ക്കെതിരെയും നടപടിയെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഗ്രേ പട്ടികയില്‍ തുടരുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ എന്‍ഡിടിവിയോട് പറഞ്ഞിരുന്നു

നിലവില്‍ ചൈനയും തുര്‍ക്കിയും മലേഷ്യയും പാകിസ്ഥാന് പിന്തുണയുമായി രംഗത്തുണ്ട്. എന്നാല്‍ മൂന്ന് രാജ്യങ്ങളുടെ പിന്തുണ കൂടി ലഭിക്കേണ്ടതുണ്ട്.ഇപ്പോള്‍ ഉത്തരകൊറിയയും ഇറാനും എഫ്എഫ്ടിയുടെ കരിമ്പട്ടികയിലുള്ള രാജ്യങ്ങളാണ്. 2018ല്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ പെടുത്തിയിരുന്നു. പിന്നീട് ഈ പട്ടികയില്‍ നിന്നും പുറത്തു കടക്കുവാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close