BIZ

2021 മുതല്‍ ഇ-പാസ്പോര്‍ട്ടുകള്‍ മാത്രമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 2021 മുതല്‍ പൗരന്മാര്‍ക്ക് ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം. ഇതിനായി ഇലക്ട്രോണിക് മൈക്രോ പ്രോസസര്‍ ചിപ്പുമായാണ് ഇ-പാസ്പോര്‍ട്ടുകള്‍ വരാന്‍ പോകുന്നത്. പുതുതായി പാസ്പോര്‍ട്ട് എടുക്കുന്നവര്‍ക്കും റീ-ഇഷ്യൂ ചെയ്യുന്നവര്‍ക്കും 2021 മുതല്‍ ഇ-പാസ്പോര്‍ട്ടുകളായിരിക്കും നല്‍കുകയെന്നും എക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രയല്‍ അടിസ്ഥാനത്തില്‍ നിലവില്‍ 20,000 ഒഫീഷ്യല്‍, ഡിപ്ലോമാറ്റിക് ഇ-പാസ്പോര്‍ട്ടുകള്‍ രാജ്യം വിതരണം ചെയ്തിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇ-പാസ്പോര്‍ട്ടുകള്‍ നല്‍കുന്നതിന് ഇതേ പ്രക്രിയ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കാനായുള്ള വിവര സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി അനുയോജ്യരായ ഏജന്‍സിയെയും കേന്ദ്രം അന്വേഷിച്ച് തെരഞ്ഞെടുക്കും. വ്യാജ പാസ്പോര്‍ട്ടുകള്‍ തയാറാക്കുന്നത് തടയാനും ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുമാണ് പുതിയ രീതിയിലേക്ക് മാറുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close