celebrityKERALANEWSVIDEOS

ചെണ്ടമേളവും മുത്തുക്കുടയുമായി മൈഥിലിയുടെ ഗൃഹപ്രവേശം; ആഘോഷത്തോടെ വരവേറ്റ് സമ്പത്തും കുടുംബവും; വീഡിയോ കാണാം

ഇന്നലെ ഗുരുവായൂരപ്പന്റെ നടയിലായിരന്നു നടി മൈഥിലി വിവാഹിതയായത്. വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. മൈഥിലിയുടെ വിവാഹ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. വിവാഹശേഷം വരനായ സമ്പത്തിന്റെ വീട്ടിലേയ്ക്ക് എത്തിയ മൈഥിലിയെ ചെണ്ടമേളവും മുത്തുക്കുടയുമായി വരവേൽക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിഡിയോയിൽ കാണാം. ചെണ്ടകൊട്ടും മേളവുമായി ആഘോഷത്തോടെയായിരുന്നു മൈഥിലിയുടെ ഗൃഹപ്രവേശം.

ആർക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരൻ. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംഹളട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിങ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close