foodToshmas Kitchen

തനി നാടൻ ബീഫ് റോസ്റ്റ്

റ്റോഷ്മ ബിജു വർഗീസ്

മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ബീഫ്. എന്ത് ആഘോഷങ്ങളിലും ബീഫ് ആണല്ലോ താരം. വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ബീഫ് റോസ്റ്റ്. തനി നാടൻ ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ആവശ്യമുള്ള സാധനങ്ങൾ

ബീഫ് – അര കിലോ (ചെറിയ ചതുരകഷ്ണങ്ങളാക്കിയത്)
കുരുമുളകു പൊടി – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – അഞ്ച് അല്ലി (അരച്ചത്)
ഇറച്ചി മസാല – ഒരു ടേബിൾ സ്പൂൺ
സവാള – ഒരെണ്ണം (കൊത്തിയരിഞ്ഞത്)
മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
തക്കാളി – ഒരെണ്ണം നാലാക്കി മുറിച്ചത്
വെള്ളം – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ബീഫ് കഷ്ണങ്ങളിൽ കുരുമുളകു പൊടിയും ഉപ്പും പുരട്ടി വയ്ക്കുക. കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി അരച്ചത്, ഇറച്ചി മസാല, സവാള, മുളകുപൊടി, തക്കാളി ഇവയിട്ട് വഴറ്റുക. ശേഷം ബീഫ് കഷണങ്ങളിട്ട് ഇളക്കി വെള്ളവും ചേർത്ത് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കർ തുറന്ന് തീകൂട്ടി വച്ച് ചാറ് കുറുകുന്നതുവരെ വേവിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close