KERALANEWSTop News

‘അധ്യാപകൻ മാനസികമായി പീഡിപ്പിക്കുന്നു’; കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരെ വീണ്ടും പരാതി; പരാതിക്കാരെ അറിയിക്കാതെ സസ്പെൻഷൻ പിൻവലിച്ചത് ശരിയല്ലെന്നും വിദ്യാർത്ഥിനികൾ

പെരിയ: കേന്ദ്ര സർവകലാശാലയിലെ അദ്ധ്യാപകനെതിരെ വീണ്ടും പരാതിയുമായി വിദ്യാർത്ഥിനികൾ രംഗത്ത് . കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് താരതമ്യ സാഹിത്യവിഭാഗം അസോസിയേറ്റ് പ്രൊഫസർ പ്രസാദ് പന്ന്യന്റെപേരിലാണ് വീണ്ടും പരാതി. പി.എച്ച്ഡി. വിദ്യാർത്ഥിനിയുടെ പരാതിയെത്തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. സർവകലാശാലയിലെ ഇദ്ദേഹത്തിന്റെ സാന്നിധ്യം പഠനപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും പരാതിക്കാരെ അറിയിക്കാതെ അദ്ധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചത് ശരിയല്ലെന്നും കാണിച്ചാണ് വിദ്യാർത്ഥിനികൾ രജിസ്ട്രാർ ഡോ. എൻ. സന്തോഷ് കുമാറിന് പരാതി നൽകി.

പ്രസാദ് പന്ന്യന്റെപേരിൽ നേരത്തേ പരാതി നൽകിയ വിദ്യാർത്ഥിനിയടക്കം നാലുപേർ വീണ്ടും സർവകലാശാല രജിസ്ട്രാർക്ക് പരാതി നൽകിയത്. 2020 ഫെബ്രുവരിയിലാണ് പ്രസാദ് പന്ന്യനെ സസ്‌പെൻഡ് ചെയ്തത്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി അധികഭാരം അടിച്ചേൽപ്പിച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. തുടർന്ന് മൂന്നുവിദ്യാർത്ഥിനികൾ കൂടി ഇദ്ദേഹത്തിന്റെപേരിൽ സമാനപരാതിയുമായി രംഗത്തെത്തി. അടുത്തയിടെ അദ്ധ്യാപകനെ സർവകലാശാല എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനപ്രകാരം തിരിച്ചെടുത്തിരുന്നു.

അക്കാദമിക്-ഭരണനിർവഹണ കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്ന ഉപാധിയോടെയാണ് പ്രസാദ് പന്ന്യനെ തിരിച്ചെടുത്തത്. എന്നാൽ, ഗവേഷണപ്രബന്ധ അവതരണത്തിൽപ്പോലും ഇദ്ദേഹം പങ്കെടുക്കുന്നുവെന്നും ഇത് തങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും വിദ്യാർത്ഥിനികളുടെ പരാതിയിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close