കൊതിയൂറും ശർക്കര പൊങ്കൽ

റ്റോഷ്മ ബിജു വർഗീസ്
ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഭക്ഷ്യവിഭവങ്ങളിൽ ഒന്നാണ് സ്വീറ്റ് പൊങ്കൽ. തമിഴ് ഭാഷയിൽ ഇതിനെ സക്കരൈ പൊങ്കൽ എന്നും പറയും. സ്വാദിഷ്ടമായ ഈ വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം…
ആവശ്യമുള്ള സാധനങ്ങൾ
ചെറുപയർ പരിപ്പ് – അര കപ്പ്
പച്ചരി – ഒരു കപ്പ്
പാൽ – ഒരു കപ്പ്
വെള്ളം – ഒന്നര കപ്പ് + മുക്കാൽ കപ്പ്
ശർക്കര പൊടിച്ചത് – മുന്ന് കപ്പ്
നെയ്യ് – മൂന്ന് ടേബിൾ സ്പൂൺ
കശുവണ്ടി – രണ്ട് ടേബിൾ സ്പൂൺ
ഏലയ്ക്ക – നാലെണ്ണം (പൊടിച്ചത്)
ഗ്രാമ്പൂ – മൂന്നെണ്ണം (പൊടിച്ചത്)
തയ്യാറാക്കുന്ന വിധം
പരിപ്പ് വറുത്തുവയ്ക്കുക. അരി കുക്കറിൽ വച്ച് വെയിറ്റ് ഇടാതെ പരിപ്പും ഒന്നര കപ്പ് വെള്ളവും പാലും കൂടി 20 മിനിറ്റ് വേവിച്ചെടുക്കുക. ശേഷം ശർക്കര മുക്കാൽ കപ്പ് വെള്ളത്തിൽ പാവ് കാച്ചി നൂല് പരുവമാകുമ്പോൾ കുക്കറിൽ ഒഴിച്ചിളക്കുക. നെയ്യിൽ കശുവണ്ടിയും മുന്തിരിയും മൂപ്പിച്ചതും പൊടിച്ച ഏലയ്ക്കയും ഗ്രാമ്പുവും കൂടി പൊങ്കലിന് മുകളിൽ വിതറി ഉപയോഗിക്കാം.