BIZKERALANEWS

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില; അറിയാം ഇന്നത്തെ നിരക്കുകൾ

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 4,750 രൂപയിലും പവന് 38,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.ഗ്രാമിന് 4,740 രൂപയിലും പവന് 37,920 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വർധന ഉണ്ടായി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ്‌ നാലിനു രേഖപ്പെടുത്തിയ ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമാണ്.രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റത്തിൽ 1880 ഡോളറിന് താഴെ വീണ സ്വർണം മാറിയ സാഹചര്യങ്ങളിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. സാമ്പത്തിക മാന്ദ്യ ഭീഷണിയും, എണ്ണ വില വർദ്ധനവ് പണപ്പെരുപ്പം വർദ്ധിപ്പിക്കുന്നതും സ്വർണത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു. 1900 ഡോളർ കടന്നാൽ സ്വർണം വീണ്ടും 2000 ഡോളറിലേക്ക് കയറിയേക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close