NEWSWORLD

മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭർത്താവ്; 27 വർഷത്തെ ദാമ്പത്യം ഉപേക്ഷിച്ച് എട്ട് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് യുവതി; ഡേറ്റിംഗ് ആപ്പുകളിലും ഹോട്ടൽ മുറികളിലും സന്തോഷം കണ്ടെത്തിയ ലോറയുടെ കഥ

കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ മൂന്നു മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്ന യുവതിയുടെ ജീവിതം മാറ്റിമറിച്ചത് ആ തിരിച്ചറിവ് ആയിരുന്നു. നല്ലൊരു കുടുംബിനിയായി ഭർത്താവാണ് എല്ലാം എന്ന് വിശ്വസിച്ച് ജീവിച്ച അവൾക്ക് ആ സത്യം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരു ദിവസം ഭര്‍ത്താവ് തനിക്ക് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് പറഞ്ഞപ്പോള്‍ ലോറ ഫ്രെയ്ഡ്മാന്‍ വില്യംസ് ആകെ തകര്‍ന്നു പോയി. അതോടെ വളരെ പ്രയാസപ്പെട്ടിട്ടാണെങ്കിലും 27 വര്‍ഷത്തെ അവരുടെ വിവാഹജീവിതം എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ ലോറ തീരുമാനിച്ചു.

അതുവരെയുളള അവളുടെ ജീവിതം കുട്ടികളെയും, ഭര്‍ത്താവിനെയും ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ അഞ്ച് മാസത്തെ വേര്‍പിരിയലിന് ശേഷം, ലോറ വീണ്ടും ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇപ്രാവശ്യം തനിക്ക് വേണ്ടി മാത്രമായിരുന്നു അത്. അവള്‍ ഡേറ്റിംഗ് നടത്താന്‍ തുടങ്ങി, ആണുങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തുടങ്ങി. കെട്ടണഞ്ഞുപോയ തന്റെ ലൈംഗിക ചോദനകളെ ഉണര്‍ത്തി അവള്‍ വീണ്ടും ജീവിതം ഒരു ആഘോഷമാക്കി. ഇതുവരെ എട്ട് പുരുഷന്മാരുമായി ബന്ധം പുലര്‍ത്തിയ അവള്‍ ഇപ്പോള്‍ ഒന്‍പതാമത്തെ പുരുഷനുമായി ഡേറ്റിംഗിലാണ്.

ഒരു എഴുത്തുകാരി കൂടിയായ അവള്‍ തന്റെ അനുഭവങ്ങള്‍ എഴുത്തിലൂടെ ലോകത്തോട് പങ്കിടുന്നു. ഡേറ്റിംഗ് അനുഭവങ്ങളെല്ലാം ചേര്‍ത്ത് അവള്‍ ഒരു പുസ്തകമാക്കിയിട്ടുണ്ട്. എവെലബിള്‍ എന്നാണ് പുസ്തകത്തിന്റെ പേര്. അതില്‍ ഹോട്ടല്‍ മുറികളിലെ ഉച്ചഭക്ഷണങ്ങളും, മൂന്ന് കുട്ടികളുടെ അമ്മയായിരുന്നിട്ടും തനിക്ക് കിട്ടുന്ന ലൈംഗിക സ്വതന്ത്ര്യത്തെ കുറിച്ചും ഒക്കെയവള്‍ തുറന്ന് എഴുതുന്നു.

ലോറയും ഭര്‍ത്താവ് മൈക്കലും ഇരുപത് വയസ്സിലാണ് കണ്ടുമുട്ടുന്നത്. വിവാഹത്തിന് മുന്‍പ് അവളുടെ ലൈംഗികാനുഭവങ്ങള്‍ പരിമിതമായിരുന്നു. എന്നാല്‍ വിവാഹ ശേഷം അവള്‍ ലൈംഗികത ആസ്വദിച്ചു. വിവാഹത്തില്‍ അവര്‍ക്ക് മൂന്ന് കുട്ടികളുണ്ടായി. മൂത്തവളായ ഡെയ്സിയ്ക്ക് ഇപ്പോള്‍ പതിനെട്ടും, ഹഡ്സണ്‍ പതിനഞ്ചും ഏറ്റവും ഇളയവനായ ജോര്‍ജിയയ്ക്ക് എട്ടുമാണ് പ്രായം. മൂന്ന് കുഞ്ഞുങ്ങളെ നോക്കി വളര്‍ത്തിയ അവള്‍ക്ക് പെട്ടെന്ന് പ്രായമായി.

ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി മാത്രം അവള്‍ ജീവിച്ചു. എന്നാല്‍ ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെയാണ് മൈക്കിള്‍ മറ്റൊരു സ്ത്രീയുമായി തനിക്ക് ബന്ധമുള്ള കാര്യം അവളോട് തുറന്ന് പറയുന്നത്. അവള്‍ക്ക് 47 വയസ്സായിരുന്നു അപ്പോള്‍. എല്ലാവരെയും പോലെ അവരും പരസ്പരം വഴക്കിട്ടു. തന്റെ ഭര്‍ത്താവ് തന്നെ ചതിക്കുകയായിരുന്നു എന്നത് അവളെ വേദനിപ്പിച്ചു. ഒടുവില്‍ മറ്റ് വഴികളില്ലാതെ അവള്‍ അയാളെ വീട്ടില്‍ നിന്ന് പുറത്താക്കുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തു.

US housewife pens dating life after her husband of 22 years ditched

പിന്നീടുള്ള അഞ്ച് മാസം അവള്‍ വല്ലാതെ ബുദ്ധിമുട്ടി. മണിക്കൂറുകളോളം സുഹൃത്തുക്കളോട് സംസാരിക്കുകയോ വീട്ടില്‍ ഒറ്റയ്ക്ക് ഇരുന്ന് ചിന്തിച്ച് കരയുകയോ ചെയ്യുമായിരുന്നു അവള്‍. ജീവിതം തിരിച്ച് പിടിക്കാനുള്ള ഒരു ശ്രമമെന്ന നിലക്കാണ് പിന്നീട് ഡേറ്റിംഗ് ലോകത്തേക്ക് അവള്‍ ചുവട് വച്ചു. അങ്ങനെ ആദ്യത്തെ വ്യക്തിയെ ഒരു ഡേറ്റിങ് ആപ്പിലൂടെ അവള്‍ കണ്ടുമുട്ടി. അയാള്‍ സുന്ദരനായിരുന്നു എന്നവള്‍ പിന്നീട് ഓര്‍മ്മക്കുറിപ്പില്‍ എഴുതി.

അങ്ങനെ അവര്‍ തമ്മില്‍ കണ്ടുമുട്ടി സംസാരിച്ചു, ഉല്ലസിച്ചു. ഒടുവില്‍ ഹോട്ടല്‍ മുറിയിലെ ഒരു കിടക്കയില്‍ ആ ബന്ധം എത്തി. ജീവിതത്തെ കുറിച്ച് ഒരു പുതിയ കാഴ്ചപ്പാടുമായിട്ടാണ് അന്ന് അവള്‍ അവിടെ നിന്ന് തിരിച്ചിറങ്ങിയത്. അടുത്ത വര്‍ഷത്തില്‍ ഡേറ്റിംഗ് ആപ്പുകളില്‍ കണ്ടുമുട്ടിയ എട്ട് പുരുഷന്മാരുമായി ലോറ കിടക്ക പങ്കിട്ടു. ഇഷ്ടമുള്ളവരുമായി, ഇഷ്ടമുള്ളപ്പോള്‍ മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നത് വളരെ വലിയ ഒരു സ്വാതന്ത്ര്യമാണ് എന്നവള്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close