KERALANEWS

ഷഹാനയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെ ചൊല്ലി ദിവസവും തർക്കം; താൻ ലഹരി ഉപയോഗിക്കുന്നതിൽ എതിർപ്പുണ്ടായിരുന്നുവെന്നും സജ്ജാദിന്റെ മൊഴി; മകളെ കൊന്നതാണെന്നുറപ്പിച്ച് അമ്മയും; പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയ ശരീരത്തിലെ മുറിവുകൾ മർദ്ദനമേറ്റുണ്ടായതോ ?

കോഴിക്കോട്: പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹന (20) മരിച്ച സംഭവത്തിൽ ഭര്‍ത്താവ് സജ്ജാദ് പൊലീസിനു നൽകിയ മൊഴി പുറത്ത്. പണത്തെച്ചൊല്ലി ഷഹനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നതായി സജ്ജാദ് പൊലീസിനോട് പറഞ്ഞു.

അഭിനയിച്ച ശേഷം ഷഹനയ്ക്ക് ലഭിക്കുന്ന പണം ഏതു ബാങ്കിൽ നിക്ഷേപിക്കണം എന്നതിനെ ചൊല്ലി ദിവസവും തർക്കമുണ്ടായിരുന്നു. തന്റെ ലഹരി ഉപയോഗത്തിൽ ഷഹനയ്ക്ക് എതിർപ്പുണ്ടായിരുന്നുവെന്നും സജ്ജാദ് െപാലീസിനോട് പറഞ്ഞു. സജ്ജാദും ഷഹനയും താമസിച്ചിരുന്ന വീട്ടിൽ നിന്ന് ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നു.

അതേസമയം കാസര്‍ഗോഡ് സ്വദേശിയായ മോഡല്‍ ഷഹാനയുടെ മരണത്തിൽ വേദന പങ്കിട്ട് നടന്‍ മുന്ന. ഷഹാനയ്ക്കൊപ്പമുള്ള ചിത്രങ്ങളും മുന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഷഹാനയ്ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്. വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു. ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്. ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാര്‍ഥനകള്‍. ഷൂട്ടിന്‍റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടന്‍ പുറത്തുവന്നേ പറ്റൂ, ചിത്രങ്ങള്‍ക്കൊപ്പം മുന്ന കുറിച്ചു.

അതേസമയം മോഡല്‍ ഷഹാനയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടത്തില്‍ പ്രാഥമിക നിഗമനം. യുവതിയുടെ ദേഹത്ത് ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മർദനമേറ്റ് ഉണ്ടായ മുറിവുകൾ ആണോയെന്ന് പരിശോധിക്കുമെന്ന് എസിപി സുദർശൻ വ്യക്താക്കി. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ഷേക്ജാരിച്ചിട്ടുണ്ട്. ഭർത്താവ് സജാദ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. കാസർഗോഡ് ചെറുവത്തൂർ സ്വദേശി ഷഹാന ഇന്നലെ രാത്രിയാണ് മരിച്ചത്. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകയ്ക്ക് താമസിക്കുകയായിരുന്നു.

നടി ഷഹന നരിച്ചസംഭവത്തിൽ കുടുംബം ദുരൂഹതയുണ്ടെന്ന് ആവർത്തി പറയുമ്പോഴും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പോലീസ് പറയുന്നത്. ഷഹനയുടെ 22 ാം പിറന്നാളായിരുന്നു വ്യാഴാഴ്ച ഇന്ന് നേരത്തെ തന്നെ വരാം എന്ന് പറഞ്ഞാണ് ഭർത്താവ് പോയത്. എന്നാൽ വരാൻ പതിവിലും നേരം വൈകി. ഈ കാര്യത്തെ ചെല്ലിയായിരുന്നു തർക്കത്തി​ന്റെ തുടക്കം. ഇതിനു ശേഷമാണ് ഷഹന തൂങ്ങിമരിക്കുന്നത് എന്ന് ഭർത്താവി​ന്റെ മൊഴിയിലും പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് വിശ്യസിച്ചിട്ടില്ല.

അതേസമയം ഷഹന മരിച്ച മുറിയിൽ നിന്ന് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവ കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയതെന്ന് എസിപി കെ സുദർശനൻ വ്യക്തമാക്കി. സജ്ജാദ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. ഷഹനയ്‌ക്കും ലഹരി നൽകിയിരുന്നോ എന്നറിയാൻ രാസ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട. കഴിഞ്ഞ ലോക്ഡൗണിൽ ഷഹന തമിഴ് സിനിമയിൽ അഭിനിയിച്ചിരുന്നു. ഇതിന്റെ പ്രതിഫലമായി കിട്ടിയ ചെക്കിനെ ചൊല്ലിയും തർക്കം നടന്നിട്ടുണ്ട്. ഷഹന ആത്മഹത്യചെയ്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കയർ കിട്ടിയിട്ടുണ്ട്. ദുരൂഹത മരണത്തിൽ ഉണ്ടെന്ന സൂചനയാണ് പൊലീസും നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ എടുത്തത്.

ബന്ധുവഴിയാണ് ഇരുവരുടെയും കല്യാണാലോചന നടക്കുന്നത്. എന്നാൽ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. അതിന് ശേഷം ഇരുവരും അടുപ്പത്തിലായി. ഷഹനയുടെ നിർബന്ധപ്രകാരമാണ് പിന്നീട് വിവാഹം നടന്നത്. നേരത്തെ ഖത്തറിലായിരുന്ന സജാദിന് ഇപ്പോൾ ജോലിയൊന്നുമില്ല. ഷഹന തൂങ്ങിമരിച്ചതാണെന്ന് സജാദ് പൊലീസിനോട് മാത്രമേ പറഞ്ഞിട്ടൊള്ളൂ. വീട്ടിലെത്തിയവരോടൊക്കെ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് സജാദ് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. ഇതും ദുരൂഹമാണ്. അതുകൊണ്ടു തന്നെ പൊലീസ് ജീപ്പിലാണ് ഷഹനയെ മെഡിക്കൽ കോളജിലെത്തിച്ചതെന്നും ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും കഴിഞ്ഞാൽ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.

ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ വീട് വാടകയെക്കെടുത്ത് താമസിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പഴുതടച്ച അന്വേഷണം നടത്തും. മകളെ മരുമകൻ കൊലപ്പെടുത്തിയതാണെന്നാണ് ഷഹനയുടെ അമ്മയുടെ ആരോപണം. അതേസമയം മകളെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചിരുന്നതായി അമ്മ ആരോപിക്കുന്നു. മകളെ ഷഹനയെ ഭര്‍ത്താവ് സജാദും വീട്ടുകാരും ചേര്‍ന്ന് കൊന്നതാണെന്ന് ആണ് അമ്മയുടെ ആരോപണം. ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു, തങ്ങള്‍ മുമ്പ് മകളെ കാണാന്‍ വന്നപ്പോള്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചെന്നും അമ്മ പറയുന്നു.

‘പെരുന്നാള്‍ കഴിഞ്ഞ് വരാമെന്ന് പറഞ്ഞിരുന്നു. എന്റെ മോള് മരിക്കില്ല. ജീവിച്ച് കാണിക്കാം എന്നായിരുന്നു അവള്‍ എപ്പോഴും പറഞ്ഞോണ്ടിരുന്നത്. എന്റെ മകളെ കൊന്നതാണ്. 25 പവന്‍ കല്ല്യാണത്തിന് കൊടുത്തിരുന്നു. അതെല്ലാം അവര്‍ എടുത്തു, വീട്ടുകാരും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഞങ്ങളെ മകളെ കാണാന്‍ വന്നിരുന്നു. അവന്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി ഞങ്ങള്‍ പകുതിയില്‍വെച്ച് മടങ്ങി പോയി. പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് അവന്റെ കൂട്ടുകാരൊക്കെ എത്തി അനുനയിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. എന്റെ മകളെ കൊന്നതാ.’ ഷഹനയുടെ അമ്മ പറയുന്നു.

കൊലപാതകമാണെന്ന് ഷഹനയുടെ ബന്ധുവും ആരോപിച്ചു. വീട്ടുകാര്‍ കൊല്ലുമെന്ന് അവള്‍ ഭയന്നിരുന്നു. ഷഹനയുടെ പിറന്നാളാണ് ഇന്ന്. എല്ലാവരേയും ക്ഷണിച്ചിരുന്നു. എന്നാല്‍ മരണപ്പെട്ടതായി രാത്രി ഒരു മണിക്കാണ് അറിയിക്കുന്നത്. സജാദോ ബന്ധുവോ ഇക്കാര്യം വിളിച്ച് അറിയിച്ചിരുന്നില്ല, പകരം പുറത്തുള്ളവരാണ് ഫോണില്‍ ബന്ധപ്പെട്ടതെന്നും ബന്ധു പറഞ്ഞു.

‘ഷഹന നടിയും മോഡലുമാണ്. ജ്വല്ലറി പരസ്യത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇതൊരു കൊലപാതകമാണ്. തൂങ്ങിമരിക്കാനുള്ള കരുത്തൊന്നും ഷഹനക്കില്ല. അങ്ങനെ ചെയ്യില്ല അവള്‍. അങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. സഹോദരന്‍ അവളുമായി സംസാരിച്ചിരുന്നു. എന്നെ ഇവര്‍ കൊല്ലുമെന്ന് അവള്‍ പറഞ്ഞിരുന്നു. എനിക്ക് ജീവിതം മടുത്തു, അവളുടെ പിറന്നാളാണ് ഇന്ന്. എല്ലാവരേയും ക്ഷണിച്ചിരുന്നു. രാത്രി ഒരു മണിക്കാണ് ഫോണ്‍ വരുന്നത്. ഇവന്‍ ഒരു ഫ്രോഡ് ടീമില്‍പെട്ട ആളാണ്. അവനോ അവന്റെ വീട്ടുകാരോ അല്ല മരണവിവരം അറിയിക്കുന്നത്. പുറത്തുള്ളവരാണ്. സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ല. എനിക്ക് ജോലിയുണ്ട്, സ്വന്തം നിലയ്ക്ക് നില്‍ക്കാന്‍ കഴിയുമെന്ന് അവള്‍ പറയുമായിരുന്നു. അവള്‍ വളരെ ബോള്‍ഡായിരുന്നു. ജനലില്‍ തൂങ്ങിയെന്ന് അവന്‍ അവകാശപ്പെടുന്നതാണ്. അതിന്റെ വാസ്തവം പരിശോധിക്കണം. സജാദിന്റെ പങ്ക് അറിയിക്കണം’.

ഷഹനയ്ക്ക് സിനിമയില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം ഭര്‍ത്താവ് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് സഹോദരനും പറഞ്ഞു. കാസര്‍ഗോഡ് ചെറുവത്തുര്‍ സ്വദേശിയായ ഷഹനയെയാണ് ഇന്നലെ രാത്രി വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.

യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് ഷഹനയും സജാദും വിവാഹിതരായത്. ഇരുവരും ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നത്. ഷഹനയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തില്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close