KERALANEWS

കെഎസ്ആർടിസി ഇൻസ്പെക്ടർക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം; പരാതിയുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കെ എസ് ആർ ടി സി ഇൻസ്പെക്ടർക്ക് നേരെ സ്വകാര്യബസ് ജീവനക്കാരുടെ അക്രമണം കെഎസ്ആർടിസി മെഡിക്കൽ കോളേജ് സ്റ്റാന്റിലാണ് സംഭവം. ഗതാഗത തടസമുണ്ടാക്കി പാർക്ക് ചെയ്ത സ്വകാര്യ ബസ് മാറ്റാൻ ആവശ്യപ്പെട്ട ഇൻസ്പെക്ടർറെ BNV എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്യുകയുമായിരുന്നു. സംഭവത്തിൽ സ്വകാര്യ ബസ് ‍‍ഡ്രൈവർക്കെതിരെ വികാസ് ഭവൻ അസി. ട്രാൻസ് പോർട്ട് ഓഫീസർ മെഡിക്കൽ കോളേജ് പൊലീസിന് പരാതി നൽ‌കി.

BNV എന്ന സ്വകാര്യ ബസ്, ദീർഘ ദൂര സർവീസുകൾ പാർക്കു ചെയ്തിരുന്ന സ്ഥലത്ത് ഗതാഗത കുരുക്കുണ്ടാകുന്ന നിലയിൽ പാർക്ക് ചെയ്യുകയായിരുന്നു. സംഭവം കെഎസ്ആർടിസി ജീവനക്കാർ മെഡിക്കൽ കോളേജ് സ്റ്റാന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടർ പ്രദിപിന്റെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് റുട്ടും സമയവും തെറ്റിച്ച് അവിടെ പാർക്ക് ചെയ്തിരുന്ന BNV എന്ന സ്വകാര്യ ബസ് ഡ്രൈവറോട് മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ് കൈയ്യേറ്റത്തിന് മുതിർന്നതെന്ന് പരാതിയിൽ പറയുന്നു.

മെഡിക്കൽ കോളേജ് സ്റ്റാന്റിൽ യാതൊരു സമയ ക്രമവും പാലിക്കാതെ സ്വാ കാര്യ ബസുകൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്തു ഗതാഗത കുരുക്കുണ്ടാക്കുകയും കെഎസ്ആർടിസിക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്ത് ബസുകൾക്ക് കടന്ന് വരുവാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും വികാസ് ഭവൻ അസി. ട്രാൻസ് പോർട്ട് ഓഫീസർ സൈജു പറഞ്ഞു. KSRTC യുടെ പരാതി RTO ക്കും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close