KERALANEWSToshmas Kitchen

ടേസ്റ്റി സേമിയാ പായസം

റ്റോഷ്മ ബിജു വർഗീസ്

പായസം ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല അല്ലെ..! വളരെ എളുപ്പത്തിൽ സേമിയ പായസം തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം…

ആവശ്യമുള്ള സാധനങ്ങൾ

നെയ്യ് – അര കപ്പ്
സേമിയ മുറിച്ചത് – അര കപ്പ്
പാൽ – നാല് കപ്പ്
പഞ്ചസാര – അര കപ്പ്
ഏലയ്ക്കാ പൊടിച്ചത് – നാലെണ്ണം
അണ്ടിപ്പരിപ്പ് – കാൽ കപ്പ്
കിസ്മിസ് – കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കി നെയ്യൊഴിച്ച് സേമിയ ചുവക്കുന്നതുവരെ വറുക്കണം. അതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കുക. കുക്കർ അടച്ച് 10 മിനിറ്റ് പാകം ചെയ്യുക. തണുത്തശേഷം തുറന്ന് ഏലയ്ക്ക പൊടിച്ചത് ചേർത്ത് പായസം അൽപ്പം കുറുകുന്നതുവരെ ഇളക്കുക. ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേർത്ത് ചൂടോടെയോ തണുപ്പിച്ചോ വിളമ്പാവുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close