
മലയാള സിനിമയില്‍ ഇത് തിരിച്ചുവരവുകളുടെ കൂടെ സമയമാണ്. നവ്യ നായര്‍ക്ക് പിന്നാലെ മീര ജാസ്മിനും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ തിരിച്ചുവരവ്. ജയറാം ആയിരുന്നു ചിത്രത്തിലെ നായകന്. തിരിച്ചുവരവില്‍ മീര നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
താന്‍ അപ്രത്യക്ഷമായത് തനിക്ക് അപ്രത്യക്ഷ്മാകേണ്ട വന്നതാണെന്നാണ് മീര ജാസ്മിന് പറയുന്നത്. ജീവിതത്തിലെ ഓരോ ഘട്ടമുണ്ടെന്നും അതിനാല്‍ തനിക്ക് യാത്ര ചെയ്യേണ്ടി വന്നുവെന്നും മീര പറയുന്നു. തനിക്ക് ഇന്ത്യ വിട്ടു പുറത്തേക്ക് പോകേണ്ടി വരികയായിരുന്നുവെന്നും തന്നെ സംബന്ധിച്ച് അത് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും മീര പറയുന്നു.
ഏറെ ചെറുപ്പത്തിലെ ഞാന്‍ കരിയര്‍ തുടങ്ങി. വലിയൊരു യാത്രയായിരുന്നു. കുറെ അനുഭവങ്ങളുണ്ടായി. പിന്നെ പിന്നെ ചില തിരിച്ചറിവുകളുണ്ടായി എന്നാണ് മീര ജാസ്മിന് പറയുന്നത്. നമ്മുടെ സന്തോഷവും മനസമാധാനവും ആണ് ജീവിതത്തില്‍ ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ തുടരെ തുടരെ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ എനിക്ക് വേണ്ടി എനിക്ക് ഒരു സമയമില്ലായിരുന്നു എന്നാണ് താരം പറയുന്നു.. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോയിക്കൊണ്ടിരുന്നു. അത് അത്ര നല്ലതല്ലായിരുന്നു. വിവാഹം കഴിഞ്ഞ് ഞാന്‍ പോയപ്പോള്‍ അത് നല്ല രീതിയില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് താന്‍ കുക്കിങ്, ബിസിനസ് ഒക്കെ പഠിക്കുകയായിരുന്നുവെന്നും മീര ജാസ്മിന് പറയുന്നു. നേരത്തെ തനിക്ക് ആരുടേയും പിന്തുണയില്ലാതെ പറ്റില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് വിട്ട് പലതും ഒറ്റയ്ക്ക് ചെയ്യാന്‍ പഠിച്ചു എന്നാണ് മീര ജാസ്മിന് പറയുന്നത്. വിനോദയാത്രയിലെ ഡയലോഗ് പോലെ, അന്ന് ശരിക്കും എനിക്ക് അറിയില്ലായിരുന്നു ഒരു കിലോ അരിക്ക് എത്രയായിരുന്നു വിലയെന്നാണ് മീര പറയുന്നത്. അന്നൊരു ബബിളിനകത്തായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ലോകം കണ്ടുവെന്നുമാണ് മീര പറയുന്നത്.
ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ചിത്രമായ ഒരേ കടലിനെക്കുറിച്ചുള്ള മീരയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ചര്‍ച്ചയായി മാറുകയാണ്. മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത 2007 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഒരേ കടല്‍. ഹീരക് ദീപ്തി എന്ന നോവലാണ് ഒരേ കടല്‍ എന്ന സിനിമയായി മാറിയത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതാകട്ടെ ശ്യാമപ്രസാദും കെആര്‍ മീരയും ചേര്‍ന്നാണ്. ചിത്രത്തെക്കുറിച്ചുള്ള മീരയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
”ചില കഥാപാത്രങ്ങളും പ്രകടനങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ ഉള്ളിലേക്ക് ആഴത്തില്‍ കടന്നു ചെല്ലും. പിന്നെയത് മറ്റൊന്നിനും പകരം വെക്കാനാകാത്ത വണ്ണം അവിടം പിടിച്ചടക്കും. ശ്യാമ പ്രസാദ് സാറിന്റെ ഒരേ കടല്‍ എനിക്ക് അത്തരത്തിലൊരു വിലപ്പെട്ട യാത്രയാണ്. മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് കണ്ടനുഭവിക്കാനുള്ളൊരു അവസരം നല്കിയ സിനിമയാണത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. ഓണ്‍ സ്ക്രീനിലേയും ഓഫ് സ്ക്രീനിലേയും ചില പ്രതിഭകള്‍ക്കൊപ്പം അടുത്തിടപഴകാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള അവസരം ഈ സിനിമ എനിക്ക് നല്കി. നന്ദി മമ്മൂക്ക, എന്റെ ദീപ്തിയുടെ നാഥന് ആയതിന് നന്ദി. ഭാവിയിലെ എല്ലാ അര്‍ത്ഥവത്തായ കാര്യങ്ങള്‍ക്കും ആശംസകള്‍” എന്നായിരുന്നു മീര കുറിച്ചത്.
സിനിമയില്‍ നിന്നും മാറി നിന്ന കാലത്ത് തനിക്ക് മിസ് ചെയ്തിരുന്നുവെന്നാണ് മീര പറയുന്നത്. തുടക്കത്തില്‍ ലൈറ്റ് ക്യാമറ ആക്ഷന്‍ മിസ് ചെയ്തിരുന്നില്ലെങ്കിലും പിന്നെ മിസ്സിംഗ് അനുഭവപ്പെടുകയായിരുന്നു. താന്‍ താനായത് സിനിമയിലൂടെയാണെന്നാണ് മീര പറയുന്നത്. എല്ലാത്തിലും ഒരു ഫണ്‍ വേണമെന്നാണ് താന്‍ കരുതുന്നത്. എന്ത് ചെയ്യുമ്പോഴും ആസ്വദിച്ച് ചെയ്യാനാകണം. ങ്ങനെയാണ് സത്യന് അന്തിക്കാടിന്റെ സെറ്റ് എന്നാണ് മീര പറയുന്നു.
താന്‍ നേരത്തെ വളരെ ഷൈ ആയിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഒക്കെ ഒരു ആവശ്യമായി മാറിയെന്നാണ് മീര പറയുന്നത്. ”ഞാന്‍ ഷൈ ആണ്, പണ്ടൊക്കെ ആന്റി സോഷ്യലായിരുന്നു. അതൊക്കെ പണ്ടത്തെ സ്വഭാവത്തിന്റെ ഭാഗമാണ്. അവാര്‍ഡ് കിട്ടിയാല്‍ പോലും വാങ്ങാന്‍ പോകില്ലായിരുന്നു. ക്രൗഡിന് മുമ്പില്‍ പോകാന്‍ പ്രശ്നമായിരുന്നു. ചെറുപ്പത്തിലേ മമ്മിയുടെ സാരിതുമ്പത്ത് പിടിച്ച് നില്ക്കുന്ന കുട്ടിയായിരുന്നു. കാലം മാറി, ഞാനൊരു പബ്ലിക് ഫിഗറല്ലെങ്കിലും ചിന്തിക്കൂ, ഇപ്പോ എല്ലാവര്‍ക്കുമില്ലേ ഇന്‍സ്റ്റയൊക്കെ, കാലത്തിന്റെ ആവശ്യമായി. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതൊന്നുമില്ലെങ്കില്‍ ഒറ്റപ്പെട്ടുപോകില്ലേ” എന്നാണ് മീര ജാസ്മിന് പറയുന്നത്.
പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇപ്പോഴത്തെ നടിമാര്‍ തനിക്ക് മെസേജ് അയക്കാറുണ്ടെന്നും മീര പറയുന്നു. ”പുതിയ സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്പര്യമുണ്ട്. ഇന്‍സ്റ്റയൊക്കെ തുടങ്ങിയപ്പോള്‍ പുതിയ നടിമാരൊക്കെ എന്നോട് മെസ്സേജ് ചെയ്യാറുണ്ട്. എനിക്ക് ഒരുപാട് സീനിയറായിട്ട് ആരും എന്നെ കാണുന്നത് ഇഷ്ടമല്ല. നവ്യയൊക്കെ തിരിച്ചുവന്നത് എനിക്ക് ഭയങ്കര സര്‍പ്രൈസായി. മഞ്ജുചേച്ചിയുണ്ട്, ഭാവന ഇപ്പോള്‍ വരുന്നു. ഞാന്‍ പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്തയാളാണ്. ഭയങ്കര പ്രൈവസിയുള്ളയാളാണ് എനിക്ക്. അതിപ്പോഴുമുണ്ട” എന്നാണ് മീര പറയുന്നത്. അതേസമയം താന്‍ ഉടനെ തന്നെ അടുത്ത സിനിമ ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും മീര പറയുന്നു. നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ ചെയ്യുകയുള്ളൂവെന്നാണ് മീര പറയുന്നത്. ദൈവം എനിക്ക് നല്ല ആയുന്ന് തന്നാല്‍ 80- 90 വയസ്സുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനയിക്കും എന്നാണ് മീര പറയുന്നു. വേറെ എവിടെയും പോകില്ലെന്നും താരം വ്യക്തമാക്കുന്നു. ഇപ്പോള്‍ കഥകളൊക്കെ കേള്ക്കുന്നുണ്ട്െന്നും താരം പറയന്നു. തനിക്ക് ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നുണ്ട് എന്നും മീര പറയുന്നു
അതേസമയം മമ്മൂട്ടി നായകനായ പുഴു പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പാര്‍വതി നായികയായി എത്തുന്ന സിനിമയുടെ സംവിധാനം റത്തീന പിടിയാണ്. ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത് മുഴുനീള നെഗറ്റീവ് വേഷത്തിലാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സോണി ലൈവിലൂടെയായിരുന്നു സിനിമയുടെ റിലീസ്.