KERALANEWS

‘വിജയ് ബാബു ബുദ്ധിമുട്ടും’; ഏത് രാജ്യത്തേക്ക് കടന്നാലും നാട്ടിലെത്തിക്കാൻ തടസമില്ലെന്ന് പോലീസ്

കൊച്ചി: നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് പൊലീസിൻ്റെ മുന്നറിയിപ്പ്. ബുദ്ധിമുട്ടാവുന്ന രീതിയിലേക്കാണ് കാര്യങ്ങൾ വിജയ് ബാബു കൊണ്ടു പോകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ല. നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു

ബലാത്സംഗക്കേസിൽ പ്രതിയായ നടനും നി‍ര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നീളുന്നു. വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിൻ്റെ പാസ്പോ‍ര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു.താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചു ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത് . വീജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന.ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

ലുക്ക് ഔട്ട് നോട്ടീസുള്ളതിനാൽ വിമാനം ഇറങ്ങിയാൽ അറസ്റ്റ് ഉറപ്പ്

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ്ബാബു ഈ മാസം 19നും പൊലീസിന് മുമ്പിൽ ഹാജരാകില്ല. താരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കുന്നതിനാൽ ഏത് വിമാനത്താവളത്തിൽ ഇറങ്ങിയാലുംതാരത്തിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകും. ഈ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള മടക്കം വൈകിപ്പിക്കാനാണ് സാധ്യത. മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയാൽ ഉടൻ അപ്പീലുമായി വിജയ് ബാബു സുപ്രീം കോടതിയേയും സമീപിക്കും. അതിനു ശേഷമായിരിക്കും നാട്ടിലേക്ക് വരുന്നത്.

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള കേരള പൊലീസിന്റെ ശ്രമം വിജയിച്ചിരുന്നില്ല. വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തി നാടുകടത്താനുള്ള നീക്കം നടത്തേണ്ടതു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെയാണ്. ഈ കേസിൽ ഇന്റർപോളിന്റെ സഹകരണത്തോടെ വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ഔദ്യോഗിക നടപടികൾ കേരള പൊലീസ് പൂർത്തിയാക്കിയെങ്കിലും അതിനുള്ള പിന്തുണ കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നു ലഭിച്ചില്ലെന്നാണ് സൂചന.

നാളെ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോൾ വിധി അനുകൂലമായാൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ നേരിട്ടു ഹാജരാകാനാണു വിജയ്ബാബുവിന്റെ നീക്കം. അതിനായി കാത്തിരിക്കുകയാണ് ഇപ്പോൾ അന്വേഷണ സംഘം. നേരിട്ടു ഹാജരാകാൻ 19 വരെയാണു വിജയ്ബാബു കൊച്ചി സിറ്റി പൊലീസിനോടു സാവകാശം ചോദിച്ചിരിക്കുന്നത്. അതുവരെ ബിസിനസ് ടൂറിലാണെന്നാണു വിജയ്ബാബു അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നത്. ലുക്ക ഔട്ട് നോട്ടീസിന് മുമ്പായിരുന്നു ഈ ഇ മെയിൽ അയച്ചത്. അതിന് ശേഷമാണ് പൊലീസ് നിലപാട് കടുപ്പിച്ചത്.

വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ 18-ന് ഹൈക്കോടതി പരിഗണിക്കും. ഇതിനു മുമ്പേ ഇയാളെ നാട്ടിലെത്തിച്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ദുബായിൽ ബിസിനസ് ടൂറിലാണെന്നും 19-ന് നാട്ടിലെത്തുമെന്നുമാണ് അറിയിച്ചത്. ഇത് അംഗീകരിക്കാതെ പൊലീസ് ഇന്റർപോളിനെ സമീപിക്കുകയായിരുന്നു. വിജയ് ബാബുവിനെതിരേ ബ്ലൂ കോർണർ നോട്ടീസ് ഇന്റർപോൾ പുറപ്പെടുവിച്ചിരുന്നു. അതുകൊണ്ടും ഇയാളുടെ ഒളിയിടം കണ്ടെത്താനായിട്ടില്ല. ഇയാൾ ദുബായിൽ തന്നെയാണോയെന്നതിനും ഉറപ്പില്ല. താൻ ദുബായിലാണെന്ന് വിജയ് ബാബു തന്നെയാണ് അറിയിച്ചിട്ടുള്ളത്.

ഏപ്രിൽ 22-നാണ് പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കുറ്റം ആരോപിക്കപ്പെടുന്ന വിജയ് ബാബു നാടുവിട്ടത്. 24ന് ബംഗളൂരു വഴി ദുബായിൽ പോയെന്നാണ് സൂചന.

വിജയ്ബാബു കേസില്‍ മല്ലിക സുകുമാരന്‍

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാൽ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേയ്‌ക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പരാമർശം.

നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് ആ പെൺകുട്ടി പറയുന്നത്. അയാൾ മോശമാണെങ്കിൽ എന്തിന് വീണ്ടും അയാളുടെ അടുത്തേയ്‌ക്ക് പോയി. ഒരു ദുരനുഭവം ഉണ്ടായാൽ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ല. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തിൽ വന്ന് പീഡിപ്പിച്ചുവെന്ന് മറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ആർക്കെതിരെയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കിൽ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും മല്ലിക പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലും താരം പ്രതികരിച്ചു. പൂർണ്ണമായും അതിജീവതയ്‌ക്കൊപ്പമാണെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. കുട്ടിയ്‌ക്ക് നീതി ലഭിക്കണമെന്നതിൽ സംശയമില്ല. ജോലി ചെയ്യാൻ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും പ്രതികളെ വെറുതെ വിട്ടാൽ ഈശ്വരൻ പോലും മാപ്പ് കൊടുക്കില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

വിജയ് ബാബു എക്‌സിക്യൂട്ടിവിൽ എത്തിയ കഥ

2021 ഡിസംബർ 19 നായിരുന്നു അമ്മ സംഘടനയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മണിയൻപിള്ള രാജുവും 11 അംഗ എക്‌സിക്യൂട്ടീവിലേയ്ക്ക് വിജയ് ബാബു, ലാൽ, നാസർ ലത്തീഫ് എന്നിവരുമായിരുന്നു വിമതനായി മൽസരിച്ചത്. മോഹൻലാൽ നേതൃത്വം നൽകുന്ന പാനലിന് മണിയൻപിള്ള രാജുവിനേയും ലാലിനേയും നാസർ ലത്തീഫിനേയും സ്വാധീനിക്കാനായില്ല. എന്നാൽ വിജയ് ബാബു അവരിൽ ഒരാളെ പോലെ നിന്നാണ് പത്രിക നൽകിയത്. എന്നാൽ മണിയൻ പിള്ളയെ പോലെ ജനകീയനായ ഒരാൾ വിമത സ്ഥാനാർത്ഥിയാകുന്ന സ്ഥിതി വന്നതോടെ മത്സര ചിത്രം മാറി. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് താര സംഘടനയിൽ വിജയ് ബാബു ജയിച്ചത്.

മത്സര ചിത്രം വ്യക്തമായപ്പോൾ വിജയ് ബാബുവിനെ കൊണ്ട് പത്രിക പിൻവലിപ്പിക്കാനും ധൃതിപിടിച്ച ചർച്ചകൾ നടന്നിരുന്നു. പത്രിക പിൻവലിക്കാൻ വിജയ് ബാബു സമ്മതിച്ചു. അപേക്ഷയും നൽകി. എന്നാൽ പത്രികയിൽ ഒപ്പിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പത്രിക പിൻവലിക്കാൻ നൽകിയ അപേക്ഷ അംഗീകരിക്കാൻ വരണാധികാരിക്ക് കഴിഞ്ഞില്ല. അങ്ങനെ വിജയ് ബാബു മോഹൻലാലിനെ ഞെട്ടിച്ച് മത്സര രംഗത്ത് എത്തി. അട്ടിമറി വിജയം നേടുകയും ചെയ്തു. പ്രൊഡ്യൂസർ കൂടിയാണെന്ന പ്രചരണ തന്ത്രവുമായി വിജയ് ബാബു മത്സരിച്ചു. ജയിക്കുകയും ചെയ്തു.

പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പില്ലെന്ന കാരണത്താൽ വരണാധികാരി അത് തള്ളിയപ്പോഴും പ്രചരണത്തിൽ വിജയ് ബാബു ഉണ്ടാകില്ലെന്നായിരുന്നു മോഹൻലാലും കുട്ടരും കരുതിയത്. ഇതിനിടെ തന്റെ നിലപാട് പ്രഖ്യാപിച്ച് വിജയ് ബാബു മത്സരത്തിൽ തുടർന്നു. നടൻ സിദ്ദിഖ് പറഞ്ഞിട്ടാണ് താൻ അമ്മ സംഘടനയിലേയ്ക്ക് നോമിനേഷൻ നൽകിയതെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു. തന്റെ കോർപ്പറേറ്റ് അനുഭവങ്ങൾ അമ്മയുടെ വളർച്ചയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും വിജയ് ബാബു വിശദീകരിച്ചു. അങ്ങനെ സിദ്ദിഖിനും പണി കൊടുത്തു.

എല്ലാവരും വ്യക്തികളായാണ് മൽസരിക്കുന്നത്. അതിൽ കൂടുതൽ യോഗ്യരെന്ന് തോന്നുന്നവരെ അമ്മയിലെ അംഗങ്ങൾ തെരഞ്ഞെടുക്കുമെന്നും വിജയ് ബാബു പറഞ്ഞു. താൻ നോമിനേഷൻ പിൻവലിക്കുന്നതിനെ പറ്റി ചർച്ചകൾ നടന്നിരുന്നു. പക്ഷെ അത് നടന്നില്ല. സംഘടനയിലേയ്ക്ക് ശക്തമായി മൽസരിക്കാൻ തന്നെയാണ് തീരുമാനം എന്നും പറഞ്ഞു. അങ്ങനെ വിമതന്മാർക്ക് കരുത്തു പകർന്നു. അമ്മയിലെ റിസൾട്ട് വന്നപ്പോൾ മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും ജയിച്ചു. നാസർ ലത്തീഫ് മാത്രമാണ് വിമതർക്കിടയിൽ തോറ്റത്. ഔദ്യോഗിക പാനലിലെ നിവിൻ പോളിയും തോറ്റു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close