celebrityKERALANEWS

‘ഷെയ്‍ഡ്‍സ് ഓഫ് സമ്മര്‍’; മഞ്ഞ സാരിയിൽ തിളങ്ങി കീര്‍ത്തി സുരേഷ്; വൈറലായ ചിത്രങ്ങൾ കാണാം

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് കീര്‍ത്തി സുരേഷ്. ഒരേസമയം തമിഴിലും തെലുങ്കിലും മലയാളത്തിലും നിറ സാന്നിധ്യമായി തുടരുന്ന കീര്‍ത്തിയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. താരത്തിന്റെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷ് പങ്കുവെച്ച് പുത്തൻ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.

മഞ്ഞ സാരി ധരിച്ചാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. ഷെയ്‍ഡ്‍സ് ഓഫ് സമ്മര്‍ എന്നാണ് ഫോട്ടോഷൂട്ടിന് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമായ ‘വാശി’യിലെ ആദ്യ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘യാതൊന്നും പറയാതെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.

രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് ‘വാശി’യിലൂടെ. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക.

ടൊവിനൊ തോമസാണ് നായകനാകുന്നത്. ‘വാശി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ് . വിഷ്‍ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. വിഷ്‍ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയത്. ‘വാശി’ എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും നന്ദിയും പറഞ്ഞിരുന്നു ടൊവിനൊ തോമസ്. വളരെ പ്രസക്തമായ ഒരു കാര്യമാണ് ‘വാശി’ പറയുന്നത് എന്നും ടൊവിനൊ തോമസ് വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close