
ചെന്നൈ: ജനക്കൂട്ടത്തിന് നടുവിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ബിജെപി ദലിത് മോര്‍ച്ച നേതാവ് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്.
ചിന്ത്രാദിപേട്ടില് വച്ചായിരുന്നു ബാലചന്ദ്രന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.