
വീട്ടിൽ കയറി മോഷ്ടിച്ച ശേഷം കള്ളൻ മടങ്ങിയത് ടിവി സ്ക്രീനിൽ ‘ഐ ലവ് യൂ’ എന്നെഴുതി വെച്ച്. ഗോവയിലെ ഒരു ബംഗ്ലാവിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞ സംഘമാണ് വിചിത്രമായി ഇങ്ങനെ ചെയ്തത്. ദക്ഷിണ ഗോവയിലെ മാർഗാവോ ടൗണിലാണ് സംഭവം. വീട്ടുടമയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയതായിരുന്നു ആസിബ് സെക്. എത്തിയപ്പോൾ തൻ്റെ വീട്ടിൽ മോഷണം നടന്നിട്ടുണ്ടെന്ന് ആസിബിനു മനസ്സിലായി. 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ, വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച സംഘം ഒന്നര ലക്ഷം രൂപയും കവർന്നു. മോഷണം പോയതെന്തൊക്കെ എന്ന് പരതുന്നതിനിടെ വീട്ടിലെ ടിവി സ്ക്രീനിൽ മാർക്കർ കൊണ്ട് ‘ഐ ലവ് യൂ’ എന്ന് എഴുതിവച്ചിരിക്കുന്നത് ആസിബിൻ്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.