
ഷാർജ: ദമ്പതിമാരായ ഇന്ത്യൻ ഡോക്ടർമാർ ഷാർജയിൽ തുങ്ങിമരിച്ച നിലയിൽ. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫർഹത്ത് ഫാത്തിമ (70) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഷാർജ അൽനബ്ബ ഏരിയയിലെ അപാർട്ട്മെന്റിലാണ് സംഭവം നടന്നത്. ഷാർജയിൽ ഡോക്ടറായ മകനെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മകനായിരുന്നു രക്ഷിതാക്കളെ മരിച്ച നിലയിൽ ആദ്യം കാണുന്നത്. പൊലീസിനെ അറിയിച്ചതും മകനാണ് എന്നാണ് വിവരം.
ഷാർജ പൊലീസ് പട്രോൾ സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പിന്നീട്, മൃതദേഹങ്ങൾ അൽ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഒട്ടോപ്സിയ്ക്കായി ഫൊറൻസിക് ലാബിലേക്കും അയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. അൽ ഗർബ് പൊലീസ് ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.