KERALANEWSTop News

‘വരുന്നുണ്ടെടാ നിന്‍റെയൊക്കെ കാലൻമാർ’; ആലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞു; പോലീസ് തോപ്പുംപടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ പോപുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്നാണ് സൂചന. കുട്ടിയെ കണ്ടെത്താനായി പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. റാലിയിൽ കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ സംഭവം വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചത്.

മറഞ്ഞിരിക്കുന്നത് ജൂനിയർ ടെറർ വിംഗിലെ താരമോ?

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടയിൽ വിദ്വേഷം മുദ്രാവാക്യം വിളിച്ച കുട്ടിയെ മൂന്ന് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ കേരള പോലീസ്. കുട്ടിയെ ചുമലിൽ ഏറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ ചോദ്യം ചെയ്തെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ലായെന്നാണ് പൊലീസ് ഭാഷ്യം. ഇയാൾക്ക് കുട്ടിയെ അറിയില്ല എന്നാണ് പോലീസിന് നൽകിയ മൊഴി. എന്നാൽ പോലീസ് എത്ര തിരഞ്ഞിട്ടും കിട്ടാത്ത കുട്ടിയെ സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞു എന്ന തരത്തിലാണിപ്പോൾ ഒരു പോസ്റ്റ് പ്രചരിക്കുന്നത്. പൊലീസ് തിരിച്ചറിയാത്ത പയ്യനെ സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞു അവൻ ഇതിന് മുൻപും ഇങ്ങനെ അവരുടെ താരമായിരുന്നു – ഇതാണ് സോഷ്യൽ മീഡിയ പറയുന്നത്.

ആലപ്പുഴയിലെ ‘ആസാദി കൊലവെറി ‘ മുദ്രാവാക്യം മുഴക്കിയ ബാലജിഹാദി, കേരളത്തിനു പുറത്ത് സിഎഎ സമരത്തിൽ ‘ആസാദി ‘ മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ ഫസൽ താമരശ്ശേരി എന്നൊരാൾ, അയാളുടെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത് അന്റി ടെററിസം വിങ് കണ്ടെത്തിയെന്നും മറ്റൊരു ഫെയ്‌സ് ബുക്ക് പോസ്റ്റ് പറയുന്നു. ഇതു ഒരു സാധാരണ ബാലൻ അല്ല മറിച്ചു, പിഎഫ്ഐയുടെ ‘ജൂനിയർ ഫ്രണ്ട് ‘ എന്ന ‘ജൂനിയർ ടെറർ വിംഗിലെ ‘ ബാലജിഹാദി ആണെന്ന്. ഇനിയും കേരളാ പൊലീസ് ഈ ബാലനെ അറസ്റ്റു ചെയ്തില്ലായെങ്കിൽ ഞാൻ ഒറ്റയ്ക്കു കൊട്ടാരക്കര എസ് പിയ്‌ക്കെതിരെ ഉപരോധ സമരം ആരംഭിക്കും – എന്നാണ് ആ പോസ്റ്റ് പറയുന്നത്. ഇതിലൊന്നും ആരാണ് ബാലനെന്ന് വ്യക്തമാക്കുന്നുമില്ല.

എന്നാൽ കുട്ടിയെ അറിയില്ലെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. കൗതുകം തോന്നി തോളിലേറ്റുകയായിരുന്നു, കുട്ടിയെ മുൻ പരിചയമില്ലെന്നാണ് അൻസാറിന്റെ മൊഴി. എന്നാൽ അൻസാറിന്റെ വാക്കുകൾ പൊലീസ് വിശ്വസത്തിലെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പാപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന്റെ സംഘാടകനായിരുന്നു പി എ നവാസ്. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ തോളിലേറ്റിയ അൻസാറിനെ ഇന്നലെ പുലർച്ചെ ഈരാറ്റുപേട്ടിയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും സൗത്ത് പൊലീസ് സ്റ്റഷനിൽ വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷം രാത്രിയോടെയാണ് അൻസാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അൻസാറിനെയും നവാസിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റുകളുണ്ടായേക്കും.

ഒരാളുടെ തോളിലേറി ചെറിയ കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊച്ചു കുട്ടികളെപോലും മതവെറിക്ക് ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മെയ്‌ 21നാണ് പ്രകടനം ആലപ്പുഴയിൽ നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമായിരുന്നു മുദ്രാവാക്യം.

എഫ് ബിയിൽ എത്തിയ ഒരു പോസ്റ്റിന്റെ പൂർണ്ണ രൂപം

ആലപ്പുഴയിലെ ‘ ആസാദി കൊലവെറി ‘ മുദ്രാവാക്യം മുഴക്കിയ ബാലജിഹാദി ,കേരളത്തിനു് പുറത്തു് CAA സമരത്തിൽ ‘ആസാദി ‘ മുദ്രാവാക്യം വിളിക്കുന്ന ഒരു് വീഡിയോ ഫസൽ താമരശ്ശേരി എന്നൊരാൾ , അയാളുടെ FB -യിൽ പോസ്റ്റിട്ടിരിക്കുന്നതു Anti Terrorism Cyber Wing കണ്ടെത്തിയിട്ടുണ്ടു്. ATCW ആദ്യമെ പറഞ്ഞതാണു്, ഇതു് ഒരു് സാധാരണ ബാലൻ അല്ല മറിച്ചു്, PFI -യുടെ ‘ജൂനിയർ ഫ്രണ്ട് ‘ എന്ന ‘ജൂനിയർ ടെറർ വിംഗിലെ ‘ ബാലജിഹാദി ആണെന്നു.
ഇനിയും കേരളാ പൊലീസ് ഈ ബാലനെ അറസ്റ്റു് ചെയ്തില്ലായെങ്കിൽ ഞാൻ ഒറ്റയ്ക്കു് കൊട്ടാരക്കര SP -യ്‌ക്കെതിരെ ഉപരോധ സമരം ആരംഭിക്കും.
ങ്കങ്കങ്ക എന്താണു ‘ജൂനിയർ ഫ്രണ്ടു് ‘ ? ആരാണു ആരാണു ആസാദി മുദ്രാവാക്യം വിളിച്ച PFI ബാലൻ ? എന്താണു ‘ജൂനിയർ ടെറർ വിങ് ‘ ?
(Shocking Investigation Report ;Anti Terrorism Cyber Wing )

ആലപ്പുഴയിൽ PFI സമ്മേളനത്തിൽ ‘ആസാദി ‘ മുദ്രാവാക്യം മുഴക്കിയതു് ഒരു് സാധാരണ കുട്ടിയല്ല മറിച്ചു് ആ കുട്ടി , PFI എന്ന പൊളിറ്റിക്കൽ ഇസ്‌ളാമിക തീവ്രവാദസംഘടനയുടെ,
‘ജൂനിയർ ഫ്രണ്ടു ‘ എന്ന വിംഗിന്റെ ‘ലീഡർ’ ആയ ഒരു ‘ബാലജിഹാദി ‘ ആണു.
ലോകത്തിൽ കുട്ടികളെ ജിഹാദിനു് ഉപയോഗിക്കുന്നതു്, ISIS /ISKP /al-Qaeda എന്നീ ജിഹാദി ഭീകര സംഘടനകളുാണു്. പാക്കിസ്ഥാൻ , സിറിയ ,ഇറാക്കു്, പാലസ്ഥീൻ എന്നിവടങ്ങളിൽ നിരവധി ‘ബാലജിഹാദി’ ട്രെയിനിങ് ക്യാംമ്പുകൾ ഉണ്ടു്. ISIS തുടങ്ങിയ ഇസ്‌ളാമിക തീവ്രവാദസംഘടനകൾ , ലോകമെമ്പാടും കുട്ടികൾക്കു് ആയുധപരിശീലനം നൽകുന്നതിന്റെ നിരവധി വീഡിയോകൾ Anti Terrorism Cyber Wing -ന്റെ പക്കൽ ഉണ്ടു്. ഇതു് ഏതു കോടതിയിലും ഹാജരാക്കാൻ ഞങ്ങൾ തയ്യാറാണു.
ISIS /al-Qaeda തുടങ്ങിയ ഇസ്‌ളാമിക തീവ്രവാദസംഘടനകളുടെ ഇന്ത്യൻ പതിപ്പാണു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ തുടങ്ങിയ തീവ്രവാദസംഘടനകൾ . ഈ തീവ്രവാദസംഘടനകൾ കുട്ടികളെ പരിശീലനം കൊടുത്തു് ജിഹാദിനായി ഉപയോഗിക്കാൻ രൂപീകരിച്ച സംഘടനയാണു
‘ജൂനിയർ ഫ്രണ്ടു ‘ എന്നതു. ആയിരകണക്കിനു് മുസ്‌ളീം കുട്ടികളെ ,മതപഠനം നൽകി, ഇന്ത്യൻ വിരോധവും, അന്യമത വിരോധവും മനസ്സിൽ കുത്തിനിറച്ചു, അമുസ്‌ളീങ്ങളെ ഉന്മൂലനം ചെയ്യാൻ വെണ്ടതായ കരുത്തും, ബലവും ഉള്ള വോളന്റിയേഴ്‌സ് ആക്കി മാറ്റുക ആണു ഇത്തരം ‘ജൂനിയർ ഫ്രണ്ടു ‘ എന്ന സംവിധാനം കൊണ്ടു് PFI ഉദ്ദേശിക്കുന്നതു്. എന്നാൽ ‘ജൂനിയർ ഫ്രണ്ട് ‘എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള, കുട്ടികളുടെ ക്ഷേമത്തിനായി ഉണ്ടാക്കിയെടുത്ത ഒരു് വിങ് ആണെന്നാണു് PFI ഔദ്യോദിക ഭാഷ്യം.
പക്ഷേ യഥാർത്ഥത്തിൽ ISIS ആഗോളതലത്തിൽ കുട്ടികളെ ആയുധപരിശീലനം നൽകി ,ജിഹാദിനായി ഉപയോഗിച്ചു് വരുന്നുവെന്നതു ഒരു യാഥാർത്ഥ്യം ആണു. അങ്ങിനെ ആയുധപരിശീലനം ലഭിച്ച ‘ജൂനിയർ ISIS പോരാളികൾ ‘ ,ലോകമെമ്പാടും ഉണ്ടു . പ്രത്യേകിച്ചു് സിറിയ ,അഫ്ഗാനിസ്ഥാൻ ,ഇറാക്കു്,നൈജീരിയാ എന്നിവടങ്ങളിൽ കുട്ടികൾക്കുള്ള ‘ISIS ട്രെയിനിങ് ക്യാമ്പു് ‘-കൾ ഉണ്ടു്. ഇതിനു് സമാന്തരമായുള്ള PFI -യുടെ കുട്ടികൾക്കായുള്ള സംവിധാനം ആണു ‘ജൂനിയർ ഫ്രണ്ടു് ‘ എന്നതു. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പറയുന്നതു് ഇതു് PFI -യുടെ ,’ജൂനിയർ ടെറർ വിങ് ‘ ആണു എന്നാകുന്നു.
ഇത്തരത്തിലുള്ള ഒരു പെൺകുട്ടിയെയാണു PFI ,ഹിജാബ് സമരത്തിൽ , ബാംഗ്‌ളൂരിൽ,
അള്ളാഹു അക്‌ബർ ‘മുദ്രാവാക്യം വിളിക്കാൻ തിരഞ്ഞെടുത്തതും, പ്രതിഫലമായി ലക്ഷങ്ങൾ സമ്മാന തുകയായി നൽകിപ്പിച്ചതും. പിന്നീടു് ആ കുട്ടിയെ അൽ-ഖ്വയിദാ തലവൻ അൽ സവാഹിരി അഭിനന്ദിക്കുന്നതും നാം കണ്ടതാണു്.
ആകയാൽ PFI -യുടെ ‘ജൂനിയർ ഫ്രണ്ടു ‘ അല്ലെങ്കിൽ ‘ജൂനിയർ ടെറർ വിങ് ‘ എന്ന തീവ്രവാദസംഘടനാ സംവിധാനത്തെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും, ഇന്ത്യൻ സൈനീക ഇന്റലിജന്‌സും വളരെ അടിയന്തിരമായി അന്വേഷിക്കണം എന്നു Anti Terrorism Cyber Wing, പ്രധാന മന്ത്രിയോടു ആവശ്യപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close