
കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി മീനച്ചിൽ കുളിർപ്ലാക്കൽ ജോയ്സിനെയാണ് പോലീസ് പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിൽപ്പന നടക്കുന്നതായി എക്സൈസ് കമ്മീഷണർ സ്ക്വാഡിന് നേരത്തെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവുമായി പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലാ, കിടങ്ങൂർ, മീനച്ചിൽ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം അറിയിച്ചു. റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി.നായർ , പാലാ എക്സൈസ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ എ.പി.ബാലചന്ദ്രൻ, ബി.ആനന്ദ് രാജ്, സന്തോഷ് മൈക്കിൾ, സിവിൽ എക്സൈസ് ഓഫീസർമാരായ സുമോദ് പി.എസ്, അരുൾ ലാൽ, ഹരികൃഷ്ണൻ, പ്രവീൺ പി.നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ പാർവതി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.