
തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ഇന്ത്യയൊട്ടാകെ വന്‍ സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തില്‍ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ വാദങ്ങളാണ്. ഹിന്ദി ഭാഷയുടെ പേരില്‍ നടന്മാരായ അജയ് ദേവ്ഗണും കിച്ചാ സൂദീപും തമ്മിലുള്ള ഏറ്റമുട്ടലും വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചത്. തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ത്യന്‍ സംസ്കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും ബോളിവുഡ് താരസന്തതികളുടെ മുഖം പുഴുങ്ങിയ മുട്ടപോലെയാണെന്നും അതുകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് ഹിന്ദി സിനിമകളെ അവരുടെ ജീവിതവുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ലെന്നും എന്ന കങ്കണയുടെ പരാമർശമായിരുന്നു മറ്റൊരു ചൂടൻ വിവാദം. ഇത്തരം വിവാദങ്ങളിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് നടന് കമല്‍ ഹാസന്.
കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന സിനിമയുടെ പ്രചാരണ ചടങ്ങിലാണ് കമലിന്റെ പ്രതികരണം.
”ഞാന്‍ ഇന്ത്യന്‍, നിങ്ങള്‍ എന്താണ്. താജ് മഹല്‍ എന്റേതാണെങ്കില്‍ മധുരൈ ക്ഷേത്രം നിങ്ങളുടേത്. കാശ്മീര്‍ എന്റേതാണെങ്കില്‍ കന്യകുമാരി നിങ്ങളുടേത്”- കമല്‍ പറഞ്ഞു.
കമലിന് പുറമേ ചിത്രത്തില്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരൈന്, അരുണ്‍ ദാസ്, ചെമ്പന്‍ വിനോദ്, ഗായത്രി ശങ്കര്‍, ആന്റണി വര്‍ഗീസ് തുടങ്ങി വലിയ താരനിരയെത്തുന്ന ചിത്രമാണ് വിക്രം. നടന് സൂര്യ അതിഥി വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂണ്‍ 3 ന് ചിത്രം റിലീസ് ചെയ്യും.