KERALANEWS

‘ജോജി ഉണ്ടായതിന് കാരണം കോവിഡ് ആണ്’; പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ദിലീഷ് പോത്തന്‍ പറയുന്നു…

ജോജിയ്ക്ക് ലഭിച്ച പുരസ്കാരങ്ങളിൽ പ്രതികരിച്ച് സംവിധായകന്‍ ദിലീഷ് പോത്തന്‍. അര്‍ഹമായ നാല് പുരസ്‌കാരങ്ങള്‍ തന്നെയാണ് ജോജിക്ക് ലഭിച്ചതെന്ന് കരുതുന്നു എന്ന് സംവിധായകൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്ലായിരുന്നെങ്കില്‍ ജോജി ഇങ്ങനെ ഉണ്ടാകുമായിരുന്നില്ലെന്നും കൊവിഡിനിടയില്‍ വന്നതാണ് ഈ ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച ഒരു ആശയം, മികച്ച കഥ, തിരക്കഥ ഇവയൊക്കെയാണ് എന്നെയൊരു മികച്ച സംവിധായനിലേക്ക് എത്തിച്ചത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ദിലീഷ് പോത്തന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായനായപ്പോള്‍, മികച്ച പശ്ചാത്ത സംഗീത സംവിധായകനുള്ള പുരസ്‌കാരം ജോജിയിലൂടെ ജസ്റ്റിന്‍ വര്‍ഗീസിന് ലഭിച്ചു. ഉണ്ണിമായ പ്രസാദിന് ജോജിയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുന്ന പുരസ്‌കാരം ലഭിച്ചു. ജോജിയിലൂടെ ശ്യാം പുഷ്‌കരന്‍ മികച്ച തിരക്കഥാ കൃത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.

2016ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിലൂടെ സംവിധായകനായ ദിലീഷ് പോത്തന്‍ അവിടെ നിന്നുള്ള യാത്ര ഇന്ന് ജോജിയ്ക്ക് ലഭിച്ച നാല് പുരസ്‌കാരങ്ങളിലൂടെ മാറ്റുമായാതെ തിളങ്ങുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട പോത്തേട്ടന്‍സ് ബ്രില്യന്‍സ് നടനായും സംവിധായകനായും ദിലീഷ് പോത്തനെ സ്വീകരണമുറികളില്‍ നിറയ്ക്കുകയാണ്.

കൊവിഡ് പ്രതിസന്ധി തുടങ്ങി രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഹൃദയം എത്തുന്നത്. ഹൃദയം സിനിമയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ കാര്യങ്ങളും വളരെ അനുഗ്രഹീതമായിരുന്നു. ഒപ്പം അപ്രതീക്ഷിതവും. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചു. പുരസ്‌കാര നേട്ടം ചെയ്യുന്ന ജോലിക്കുള്ള അംഗീകാരമാണെന്ന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ബിജു മേനോനും ജൂറി അംഗങ്ങളോട് നന്ദിയെന്ന് മികച്ച നടി രേവതിയും പ്രതികരിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും, നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജും മികച്ച നടന്‍മാരായി. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു. കൃഷാന്ദ് ആര്‍.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം, ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനുമായി. കൃഷാന്ദ് ആര്‍.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം,

മികച്ച അവലംബിത തിരക്കഥ ശ്യാം പുഷ്‌കരന്റേതും തിരക്കഥാകൃത്ത് കൃഷാന്ദുമാണ്. ചുരുളിയിലൂടെ മധു നീലകണ്ഠന്‍ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നേടി. മികച്ച ജനപ്രിയ ചിത്രത്തിനും ഗാനങ്ങള്‍ക്കുമുള്ള പുരസ്‌കാരം ഹൃദയം നേടി. ഹിഷാം അബ്ദുള്‍ വഹാബ് ആണ് മികച്ച സംഗീത സംവിധായകന്‍. ജോജിയിലെ പശ്ചാത്തല സംഗീതം ഒരുക്കിയ ജസ്റ്റിന്‍ വര്‍ഗീസ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടി. മികച്ച ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും, ഗായകന്‍ പ്രദീപ് കുമാര്‍, ഗായിക സിത്താര കൃഷ്ണകുമാര്‍ എന്നിവരുമാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് ഇത്തവണത്തെ പ്രത്യേകതയായി. നേഘ എസ്. ആണ് പുരസ്‌കാരം സ്വന്തമാക്കിയത്. ചുരുളി, നായാട്ട്, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങള്‍ പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ മികച്ചു നിന്നു.

‘കഥ കേട്ടപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു; ഒരുപാട് സന്തോഷം’; ആദ്യ മികച്ച നടനുള്ള പുരസ്‌കാര നേട്ടത്തിൽ ബിജു മേനോൻ

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ ബിജു മേനോൻ. വളരെ എഫർട്ട് എടുത്ത സിനിമയാണ് ‘ആർക്കറിയാം’എന്നും സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു എന്നും ബിജുമേനോൻ പറഞ്ഞു. ഇതാദ്യമായാണ് ബിജു മേനോന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്.

“ഒരുപാട് സന്തോഷമുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്കുള്ള അം​ഗീകാരമാണത്. വളരെ എഫർട്ട് എടുത്തൊരു സിനിമയാണ് ആർക്കറിയാം. സംവിധായകനും സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നു. സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു. എല്ലാവരുടെയും സപ്പോർട്ടോട് കൂടി നന്നായി ചെയ്യാൻ സാധിച്ചു”, എന്നായിരുന്നു ബിജു മേനോന്റെ വാക്കുകൾ.

72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായി ബിജു മേനോന്‍ എത്തിയ ചിത്രമാണ് ആർക്കറിയാം. ബിജു മേനോന്‍റെ മേക്കോവര്‍ റിലീസിനു മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. കൊവിഡ് കാലം പശ്ചാത്തലമായ സിനിമ കൂടിയായിരുന്നു ഇത്. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.

മികച്ച നടന്മാരായി എന്തുകൊണ്ട് ബിജു മേനോനും ജോജുവും? ജൂറി പറയുന്നതിങ്ങനെ..

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഇത്തവണ രണ്ട് താരങ്ങളാണ് മികച്ച നടനുള്ള പുരസ്കാരങ്ങൾ പങ്കിടുന്നത്. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ​ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജുവുമാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഇരുവരുടെയും അഭിനയത്തെ കുറിച്ച് ജൂറി പറയുന്നത് ഇങ്ങനെ, പ്രായമേറിയ ഒരു മനുഷ്യന്റെ ശരീര ഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്നലളിതമായി ആവിഷ്കരിച്ച അഭിനയ മികവ് എന്നാണ് ബിജു മേനോന്റെ അഭിനയത്തെ കുറിച്ച് ജൂറി വിലയിരുത്തിയത്.

വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ധാർമിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തരത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിനാണ് ജോജുവിനെ നടനായി തെരഞ്ഞെടുത്തതെന്നും ജൂറി വിലയിരുന്നു.

പുരസ്‌കാര വേദിയിൽ മിന്നി തിളങ്ങി ‘മിന്നൽ മുരളി’യും

പോയ വര്‍ഷം മലയാള സിനിമാ പ്രേമികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഒട്ടനവധി സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. പോയ വര്‍ഷത്തെ സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.

ഫ്രീഡം ഫൈറ്റിലൂടെ ജിയോ ബേബിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച കുട്ടികളുടെ സിനിമ കാടകലം, സംവിധാനം സഹില്‍ രവീന്ദ്രന്‍. മികച്ച ചലച്ചിത്രഗ്രന്ഥം ചമയം, പട്ടണം റഷീദ്, മികച്ച വിഎഫ്എക്‌സ് മിന്നല്‍ മുരളിയിലൂടെ ആന്‍ഡ്രു ഡിക്രൂസ്. ജനപ്രീതിയും കലാ മേന്മയുമുള്ള സിനിമ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന്.

മികച്ച പശ്ചാത്തല സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഹൃദയത്തിലൂടെ ഹിഷാം അബ്ദുള്‍ വഹാബിന്. മികച്ച ഗായിക സിതാര കൃഷ്ണകുമാര്‍, ഗാനം മികച്ച കലാ സംവിധായകന്‍ എവി ഗോകുല്‍ ദാസ്, ; ചിത്രം തുറമുഖം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ശ്യാം പുഷ്‌കരന്‍, ചിത്രം ജോജി. മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ജോജയിലൂടെ ഉണ്ണി മായയ്ക്ക്. കളയിലൂടെ സുമേഷ് മൂറിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം.

ഭൂതകാലത്തിലൂടെ രേവതി മികച്ച നടിക്കുള്ള പുരസ്‌കരാം നേടിയപ്പോള്‍ ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്മാരായി. മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍, ജോജിയിലൂടെയാണ് പുരസ്‌കാരം നേടിയത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന്‍ മികച്ച നടനായത്. നായാട്ട്, മധുരം എന്നീ ചിത്രങ്ങളിലൂടെയാണ് ജോജു മികച്ച നടനായി മാറിയത്.

ഇത്തവണ പുരസ്‌കാരത്തിനായ മത്സരിച്ചത് 29 സിനിമകളായിരുന്നു.142 സിനിമകളുടെ പട്ടികയില്‍ നിന്നുമാണ് സിനിമകള്‍ തിരഞ്ഞെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close