KERALANEWS

‘എല്ലാ സീമകളും കടന്നുള്ള സൈബർ ആക്രമണം; അറസ്റ്റിലായത് കോൺഗ്രസ് പ്രവർത്തകൻ’; കോൺഗ്രസ് നേതൃത്വം മറുപടി നൽകണമെന്ന് ജോ ജോസഫ്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ എന്തു ഹീനകൃത്യവും നടത്താമെന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിലെ അറസ്റ്റെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പ്രതികരണം. ‘ഈ വിഷയത്തിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് നൽകിയത് പക്വമായ മറുപടിയാണ്.

ഇടത് സ്ഥാനാർഥിയായത് മുതൽ തനിക്കെതിരെ എല്ലാ സീമകളും കടന്നുള്ള സൈബർ ആക്രമണമാണ് നടന്നത്. ഇപ്പോൾ അറസ്റ്റിലായതു ഒരു കോൺഗ്രസ് പ്രവർത്തകനാണ്. കോൺഗ്രസ് നേതൃത്വം ഇതിന് മറുപടി നൽകണം.’– ജോ ജോസഫ് പറഞ്ഞു.

‘ആദ്യം സഭയുടെ സ്ഥാനാർത്ഥിയാക്കാൻ ശ്രമം, ഇപ്പോൾ വ്യാജ വീഡിയോ പ്രചരിപ്പിക്കൽ’; തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി

കൊച്ചി∙ തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വോട്ടര്‍മാര്‍ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോ ജോസഫിനെ ആദ്യം സഭയുടെ പ്രതിനിധിയാക്കാന്‍ ശ്രമിച്ചു. പിന്നെയാണ് വ്യാജ വിഡിയോ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫിനെ പോലുള്ള ഒരു മുന്നണി അധപ്പതിക്കാൻ പാടുണ്ടോ? മാന്യമായി ജീവിക്കുന്ന ഒരു കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണം തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനു വേണ്ടിയാണെങ്കിൽ നമ്മുടെ നാട്ടിലെ പ്രബുദ്ധരായ വോട്ടമാർ അതിന് കൃത്യമായ മറുപടി നൽകും.’– പിണറായി വിജയൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close