
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിന്റെ ഭരണം ഇതാദ്യമായി ഒരു സ്ത്രീയുടെ കൈകളിൽ. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ വനിതാ അധ്യക്ഷയായി എ. ഗീതാകുമാരി സ്ഥാനമേറ്റത് ഇന്നലെയായിരുന്നു . അടൂർ സ്വദേശി ബാലകൃഷ്ണപിള്ളയുടെയും, ചങ്ങനാശേരി സ്വദേശി ആനന്ദത്തിന്റെയും മകളാണ് ഗീതാകുമാരി. ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എൻ തമ്പിയാണ് ഭർത്താവ്. ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന ഗീതാകുമാരി 2010 ൽ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് ഡയറക്റ്ററായി വിരമിച്ചു. ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന കെ.ശശിധരൻ നായരുടെ നിര്യാണത്തെ തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഗീതാകുമാരി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അധ്യക്ഷയായി ചുമതലയേറ്റ ശേഷം എ. ഗീതാകുമാരി മീഡിയ മംഗളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്…
“എന്നെ സംബന്ധിച്ചെടുത്തോളം ഇത് വളരെ സന്തോഷം തരുന്ന പദവി തന്നെയാണ്. ഇതെന്റെ അച്ഛന്റെയും അമ്മയുടെയും നന്മയും ആറ്റുകാൽ അമ്മയുടെ കടാക്ഷവും കൊണ്ട് മാത്രമാണ് സാധിച്ചത്. ഇത് സ്വപ്നത്തിൽ പോലും ചിന്തിച്ച സംഗതിയല്ല. ഇത്തരമൊരു പദവിയിൽ എത്തിപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല” എന്നാണ് ഗീതാകുമാരി പറയുന്നത്.
1964 ൽ ആണ് ഞങൾ ഇവിടേക്ക് വരുന്നത്. ആ സമയം മുതലേ അച്ഛൻ അമ്പലത്തിന്റെ ട്രസ്റ്റ് രൂപീകരണത്തിന് വേണ്ടി പ്രയന്തിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം കൂടെ നിന്നവരെല്ലാം ഒത്തൊരുമിച്ച് ട്രസ്റ്റ് രൂപീകരിച്ചത് 1977 ആയപ്പോഴേക്കും അച്ഛൻ മരണപ്പെട്ടു. പിന്നീട് അമ്മ 2007 വരെ ട്രസ്റ്റീ ആയിരുന്നു. അമ്മയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അത് എനിക്ക് കൈമാറ്റം ചെയ്തു. പിന്നീട് 2020 തൊട്ട് എക്സിക്യൂട്ടീവ് മെമ്പർ ആയി.
ഗീതാകുമാരിയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം കാണാം…