HEALTHKERALANEWS

ആർത്തവവും മുഖക്കുരുവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? വാസ്തവമിതാണ് ..

പെൺ ശരീരത്തിലെ തീർത്തും സ്വാഭാവികമായൊരു പ്രക്രിയയാണ് ആർത്തവം. ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവയാണ്. ആർത്തവ സമയത്ത് ശാരീരിക വൃത്തിക്ക് വളരെയധികം പ്രാധാന്യമുണ്ട്.

ഇന്ന് മെയ് 28. ലോക ആർത്തവ ശുചിത്വ ദിനം . ആർത്തവശുചിത്വത്തെപ്പറ്റി പലർക്കും ഇപ്പോഴും വ്യക്തമായ ധാരണയില്ല. ആർത്തവശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവ ലക്ഷ്യം വച്ചാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്.

ആർത്തവ ദിവസങ്ങളിൽ പല തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാകാം. മലബന്ധം , തലവേദന, പേശിവേദന, വയറുവേദന എന്നിവ ആർത്തവ ദിനങ്ങളിൽ അലട്ടാറുണ്ട്. ആർത്തവ സമയത്ത് ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് മുഖക്കുരു. ആർത്തവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ചിലരിൽ മുഖക്കുരു ഉണ്ടാകാറുണ്ട്. മുഖക്കുരുവിന്റെ പാടുകൾ കുറേ നാൾ മുഖത്ത് കിടക്കാം. മുഖക്കുരുവും ആർത്തവവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?.

ആർത്തവം സമയത്ത് മുഖക്കുരു ഉണ്ടാകുന്നത് സ്വഭാവികമാണ്. ആർത്തവ സമയത്ത് സംഭവിക്കുന്ന ഹോർമോൺ അസന്തുലിതാവസ്ഥയുടെ ഫലമായാണ് മുഖക്കുരു ഉണ്ടാകുന്നത്. ആർത്തവചക്രത്തിന്റെ ആദ്യ പകുതിയിലുടനീളം പങ്ക് വഹിക്കുന്ന ഹോർമോണാണ് ഈസ്ട്രജൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close