NEWSWORLD

സിപിആർ നൽകി നായക്ക് ജീവൻ നൽകിയ മനുഷ്യൻ; വൈറലായ വീഡിയോ കാണാം

സഹജീവികളോട് സ്നേഹവും കരുണയും ഉള്ളവരാണ് യഥാർത്ഥ മനുഷ്യ സ്നേഹികൾ എന്ന് പറയും. അങ്ങനെയുള്ള ഒരു മനുഷ്യന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. തെരുവുനായയാണ് എന്ന് തോന്നിക്കുന്ന ഒരു നായയ്ക്ക് സിപിആർ നൽകി ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്ന ഒരു മനുഷ്യൻ. ഐഎഎസ് ഓഫീസറായ അവനീഷ് ശരൺ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ചില നേരത്തെ അത്ഭുതം ദയവുള്ള ഹൃദയമുള്ള, നല്ല മനുഷ്യരാണ്’ എന്നും അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

ഈ സംഭവം നടന്നത് എവിടെയാണ് എന്നോ, എപ്പോഴാണ് എന്നോ, ആ മനുഷ്യൻ ആരാണ് എന്നോ അറിയില്ല. പക്ഷേ, വീഡിയോ ആരുടേയും ഹൃദയത്തെ സ്പർശിക്കും എന്നതിൽ സംശയമില്ല. കുറച്ച് നേരത്തെ മനുഷ്യന്റെ ശ്രമങ്ങൾക്ക് ശേഷം നായ ജീവിതത്തിലേക്ക് തിരികെ വരുന്നത് വീഡിയോയിൽ വ്യക്തമാണ്.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. ‘സിപിആർ ജീവൻ രക്ഷിക്കാൻ വളരെ അത്യാവശ്യം വേണ്ടുന്ന ഒന്നാണ്. എല്ലാവരും അതിൽ പരിശീലനം നേടിയിരിക്കണം. മൃ​ഗങ്ങളും നമ്മളിൽ നിന്നും അത്തരം നന്മ അർഹിക്കുന്നുണ്ട്’ എന്നാണ് ഒരാൾ കമന്റ് ചെയ്‍തത്. ‘ജീവൻ രക്ഷിക്കുക എന്നതിൽ കവിഞ്ഞൊരു നല്ല കാര്യമില്ല’ എന്നാണ് മറ്റൊരാൾ എഴുതിയിരിക്കുന്നത്. ‘തങ്കത്തിന്റെ ഹൃദയമുള്ള ശരിയായ മനുഷ്യൻ’ എന്നാണ് മറ്റൊരാൾ എഴുതിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close