VIDEOSviral

സൈക്കിളോടിച്ച് ഗൊറില്ലയുടെ മാസ് എൻട്രി; മറിഞ്ഞു വീണതോടെ കട്ട കലിപ്പ്; വൈറലായ വീഡിയോ കാണാം

മൃഗങ്ങളുടെ വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. അത്തരത്തിൽ ഒരു ഗൊറില്ലയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്. സൈക്കിളോടിച്ച് വരുന്ന ഒരു ഗൊറില്ല. മറ്റൊരു ഗൊറില്ല ഇതെല്ലം കണ്ടു അവിടെ ഇരിപ്പുണ്ട്. പെട്ടെന്ന് ബാലന്‍സ് തെറ്റി സൈക്കിളിനൊപ്പം മറിഞ്ഞു വീഴുന്ന ഗൊറില്ലയെ നമ്മുക്ക് കാണാം. വീണാപാടെ ദേഷ്യം വന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സൈക്കിളിനെ തൂക്കിയെടുത്ത് ദൂരേക്ക് വലിച്ചെറിയലാണ് പിന്നെ.

ഇന്റര്‍നെറ്റ് ലോകത്തെയൊന്നാകെ ചിരിപ്പിക്കുന്ന ഏറ്റവും പുതിയ വൈറല്‍ വീഡിയോ ആണിത്. ‘സ്റ്റുപിഡ് സൈക്കിള്‍’ എന്നാണ് ഐഎഫ്എസ് ഓഫീസര്‍ സമ്രാട്ട് ഗൗഡ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഇതിനോടകം അറുപതിനായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഒപ്പം, നിരവധി രസകരമായ കമന്റുകളും. ‘ആരെയെങ്കിലും ഇംപ്രസ് ചെയ്യാനുള്ള പരാക്രമം ഇത്തരത്തിലേ അവസാനിക്കൂ’, ഒരു ട്വിറ്റര്‍ ഉപയോക്താവ് നല്‍കിയ കമന്റിങ്ങനെ. നമുക്ക് കുറച്ചുകൂടി നല്ല സൈക്കിള്‍ അവന് വാങ്ങിക്കൊടുക്കാം. അവന്‍ നല്ലതുപോലെ സൈക്ലിങ് എന്‍ജോയ് ചെയ്യട്ടെ’, മറ്റൊരാള്‍ കുറിച്ചു. വീഡിയോയിലുള്ളത് ഗൊറില്ലയെ പോലെ വേഷമിട്ട മനുഷ്യനാണെന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close